അഫ്ഗാന്‍ ഭീകരാക്രമണത്തിലെ യുഎഇ ഉദ്യോഗസ്ഥരുടെ മരണം; ഇന്ത്യ അനുശോചനം രേഖപ്പെടുത്തി

Update: 2018-04-20 18:10 GMT
Editor : Trainee
അഫ്ഗാന്‍ ഭീകരാക്രമണത്തിലെ യുഎഇ ഉദ്യോഗസ്ഥരുടെ മരണം; ഇന്ത്യ അനുശോചനം രേഖപ്പെടുത്തി
Advertising

അംബാസഡര്‍ നവ്ദീപ് സിങ് സൂരി യു എ ഇ പ്രധാനമന്ത്രിയെ നേരില്‍ കണ്ടാണ് ഇന്ത്യയുടെ ദുഖം അറിയിച്ചത്.

അഫ്ഗാനിസ്ഥാനിലെ കാന്തഹാറില്‍ അഞ്ച് യു എ ഇ ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ അംബാസ‍ഡര്‍ യു എ ഇ പ്രധാനമന്ത്രിയെ കണ്ട് അനുശോചനം രേഖപ്പെടുത്തി. അംബാസഡര്‍ നവ്ദീപ് സിങ് സൂരി യു എ ഇ പ്രധാനമന്ത്രിയെ നേരില്‍ കണ്ടാണ് ഇന്ത്യയുടെ ദുഖം അറിയിച്ചത്.

ഇന്ത്യന്‍ സര്‍ക്കാറും ഇന്ത്യയിലെ ജനങ്ങളും ഭീകരതക്കെതിരായ പോരാട്ടത്തില്‍ യു എ ഇക്കൊപ്പം നിലകൊള്ളുമെന്ന് ഇന്ത്യന്‍ അംബാസ‍ഡര്‍ നവ്ദീപ് സിങ് സൂരി യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെ അറിയിച്ചു. യു എ ഇയില്‍ പുതുതായി ചുമതലയേറ്റ നവ്ദീപ് സിങ് സൂരി തന്റെ രേഖകള്‍ കൈമാറുന്ന ചടങ്ങിനായാണ് ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ചത്.

അതിര്‍ത്തികടന്നുള്ള തീവ്രവാദം പ്രോല്‍സാഹിപ്പിക്കുന്നവരെ തുറന്നുകാട്ടേണ്ടതുണ്ട്. ഇന്ത്യാ- അഫ്ഗാന്‍ സൗഹൃദത്തിന്റെ പ്രതീകമായി കാബൂളില്‍ നിര്‍മിച്ച പാര്‍ലമെന്‍റ് മന്ദിരവും ആക്രമിക്കപ്പെട്ടത് അംബാസഡര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ അബൂദബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍ പങ്കെടുക്കുന്നതിനെ ആഹ്ളാദവും അംബാസഡര്‍ പങ്കുവെച്ചു.

Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News