പുതുതായി രംഗത്തുവന്ന ഡിജിറ്റല്‍ സാമ്പത്തിക മാധ്യമങ്ങള്‍ സുരക്ഷിതമല്ലെന്ന് സാമ

Update: 2018-04-20 14:05 GMT
Editor : Jaisy
പുതുതായി രംഗത്തുവന്ന ഡിജിറ്റല്‍ സാമ്പത്തിക മാധ്യമങ്ങള്‍ സുരക്ഷിതമല്ലെന്ന് സാമ
Advertising

ഡിജിറ്റല്‍ സാമ്പത്തിക മാധ്യമങ്ങള്‍ സുരക്ഷിതമല്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സാമ മേധാവി ഹാശിം ബിന്‍ ഉസ്മാന്‍ അല്‍ഹുഖൈല്‍ പ്രസ്താവന പുറത്തിറക്കിയത്

ബിറ്റ്കോയിന്‍ ഇടപാടിനെക്കുറിച്ച് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്. പുതുതായി രംഗത്തുവന്ന ഡിജിറ്റല്‍ സാമ്പത്തിക മാധ്യമങ്ങള്‍ സുരക്ഷിതമല്ലെന്ന് സാമ മുന്നറിയിപ്പ് നൽകി.

Full View

ഡിജിറ്റല്‍ സാമ്പത്തിക മാധ്യമങ്ങള്‍ സുരക്ഷിതമല്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സാമ മേധാവി ഹാശിം ബിന്‍ ഉസ്മാന്‍ അല്‍ഹുഖൈല്‍ പ്രസ്താവന പുറത്തിറക്കിയത്. സാങ്കല്‍പിക ഡിജിറ്റല്‍ നാണയങ്ങള്‍ക്ക് ഏതെങ്കിലും ഔദ്യോഗിക അതോറിറ്റിയുടെ മേല്‍നോട്ടമില്ലെന്നിരിക്കെ സുരക്ഷിതമല്ലെന്ന് അദ്ദേഹം പറഞ്ഞു. യൂറോമണിയുമായി സഹകരിച്ച് നടത്തിയ പരിപാടിയിലാണ് അല്‍ഹുഖൈല്‍ ഇക്കാര്യം വ്യക്തമാക്കിയത്. നൂതന സാങ്കേതിക വിദ്യയിലും ഡിജിറ്റല്‍ ഇടപാടിലും സൗദി എന്നും മുന്നിലാണ്. എന്നാല്‍ ഇടപാടുകാരുടെ അവകാശങ്ങള്‍ സുരക്ഷിതമാവണമെന്നതിനാലാണ് ഇത്തരം സാങ്കല്‍പിക ഇടപാടില്‍ നിന്ന് സൗദി സൂക്ഷ്മത കൈകൊള്ളുന്നത്.

ഇന്റര്‍നെറ്റ് നിലവില്‍ വന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അത് മുഖ്യമായും ഇമെയില്‍ ബന്ധത്തില്‍ മാത്രം പരിമിതമായിരന്നു. എന്നാല്‍ ഇന്നത് പുതിയ ഓണ്‍ലൈന്‍ ലോകമായി വികസിച്ചിട്ടുണ്ട്. അതുപോലെ ഡിജിറ്റല്‍ മേഖലയില്‍ കടന്നുവരുന്ന പുതിയ സംവിധാനങ്ങള്‍ സമീപഭാവിയില്‍ ഏത് സ്വഭാവത്തിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെടുമെന്ന് പ്രവചിക്കാനാവില്ല. എന്നാല്‍ തികച്ചും സാങ്കല്‍പിക സ്വഭാവത്തിലുള്ളതും നിരീക്ഷണത്തിന് വിധേയമല്ലാത്തതുമായ ഇടപാടുകളെ സൂക്ഷിച്ചിച്ച് സമീപിക്കണമെന്ന് സാമ മേധാവി ആവര്‍ത്തിച്ചു. ബിറ്റ്കോയിന്‍ ഇടപാട് കഴിഞ്ഞ ഏതാനും കാലത്തിനിടക്ക് ഇടപാടുകാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News