പുസ്തകങ്ങളെ ഭരണാധികാരികള്‍ ഭയപ്പെടുന്നതായി കെ.സച്ചിദാനന്ദന്‍
കേളി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിലുള്ള 'ചില്ല'യുടെ സാഹിത്യ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
പുസ്തകങ്ങളെ ഭരണാധികാരികള്‍ ഭയപ്പെടുന്നതായി കവിയും എഴുത്തുകാരനുമായ കെ.സച്ചിദാനന്ദന്‍ റിയാദില്‍ പറഞ്ഞു. കേളി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിലുള്ള 'ചില്ല'യുടെ സാഹിത്യ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ചില്ല സാഹിത്യ സംവാദ സദസ്സ് ഒരുക്കിയത്. കവിതയും പ്രതിരോധവും, രാഷ്ട്രീയവും സാംസ്കാരിക പ്രവര്‍ത്തനവും വര്‍ത്തമാനകാല ഇന്ത്യയില്‍ തുടങ്ങി വ്യത്യസത വിഷയങ്ങളിലൂടെ കടന്നുപോകുന്നതായിരുന്നു മൂന്ന് ദിവസവം തുടര്‍ന്ന സംവാദ വേദി. ഭരണാധികാരികള്‍ എന്നും അക്ഷരങ്ങളെ ഭയപ്പെടുന്നവരാണ്, അതുകൊണ്ടാണ് ലോക ചരിത്രത്തില്‍ പലപ്പോളും ഗ്രന്ഥശാലകള്‍ ചുട്ടെരിക്കപ്പെട്ടതെന്നും പരിപാടിയില്‍ മുഖ്യ അതിഥിയായെത്തിയ സച്ചിദാനന്ദന്‍ ചൂണ്ടിക്കാണിച്ചു.
കേളി രക്ഷാധികാരി കെ.ആര്‍ .ഉണ്ണികൃഷ്ണന്‍ സച്ചിദാനന്ദന് ചില്ലയുടെ ഉപഹാരം കൈമാറി. നൗഷാദ് കോര്‍മത്ത് അധ്യക്ഷത വഹിച്ച ചടങ്ങിയല്‍ ജയചന്ദ്രന്‍ നെരുവമ്പ്രം, എം.ഫൈസല്‍, മുഹമ്മദ്കുഞ്ഞ് വള്ളിക്കുന്നം, ജോസഫ് അതിരുങ്കല്‍ തുടങ്ങി നിരവധിപേര്‍ സംസാരിച്ചു. മലയാളകവിതകള്‍ ചൊല്ലിയും പറഞ്ഞും ആടിയും അവതരിപ്പിച്ച ചൊല്ലിയാട്ടം എന്ന സവിശേഷ പരിപാടിയും പ്രാവസി സാഹിത്യ ആസ്വാദകര്‍ക്ക് പുതുമയുള്ളതായി.