ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ തീവ്രവാദത്തിനെതിരെ ഒന്നിക്കണമെന്ന് ഉര്‍ദുഗാന്‍

Update: 2018-04-24 12:36 GMT
Editor : admin
ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ തീവ്രവാദത്തിനെതിരെ ഒന്നിക്കണമെന്ന് ഉര്‍ദുഗാന്‍
Advertising

ഇസ്‌ലാമിക രാഷ്ടങ്ങള്‍ തീവ്രവാദത്തിനെതിരെ ഒന്നിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് ഉര്‍ദുഗാന്‍

ഇസ്‌ലാമിക രാഷ്ടങ്ങള്‍ തീവ്രവാദത്തിനെതിരെ ഒന്നിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. മുസ്‌ലിം ജനത നേരിടുന്ന വലിയ പ്രശ്നമാണ് തീവ്രവാദമെന്നും ഉര്‍ദുഗാന്‍ ഓര്‍മ്മപ്പെടുത്തി. അറബ് - മുസ്ലിം രാജ്യങ്ങളുടെ പൊതുകൂട്ടായ്മയായ ഒഐസി ഉച്ചകോടിയിലാണ് ഉര്‍ദുഗാന്റെ ആഹ്വാനം.

രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന അറബ്- മുസ്ലിം രാജ്യങ്ങളുടെ പൊതു കൂട്ടായ്മയായ ഒഐസി ഉച്ചകോടി ഇന്നലെയാണ് ആരംഭിച്ചത്. തീവ്രവാദത്തിനും ആക്രമണങ്ങള്‍ക്കുമെതിരെ ഇസ്‌ലാമിക രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ഉച്ചകോടിയില്‍ പറഞ്ഞു. ഇതിനായി ഒരു സംഘടനക്ക് രൂപം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടക്കുന്ന സാഹചര്യത്തില്‍ അഭയാര്‍ഥി പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിറിയ, യമന്‍, ലിബിയ ഉള്‍പ്പെടെയുള്ള ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഉച്ചകോടി ചേരുന്നത്. 30 രാജ്യങ്ങളുടെ പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News