മാതൃഭാഷാപഠനം അനിവാര്യമാണെന്ന് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ പി.എസ് ശീകല

Update: 2018-04-29 11:42 GMT
Editor : Subin
മാതൃഭാഷാപഠനം അനിവാര്യമാണെന്ന് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ പി.എസ് ശീകല
Advertising

ദേശീയതയുടെ പേരില്‍ സംസ്‌കൃതവും, ഭഗവത് ഗീതയും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിണമെന്നും പ്രഭാഷണത്തില്‍ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പറഞ്ഞു

ഇന്ത്യയുടെ ജനാധിപത്യത്തേയും, മതനിരപേക്ഷതയും സംരക്ഷിക്കാന്‍ മാതൃഭാഷാപഠനം അനിവാര്യമാണെന്ന് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ:പി.എസ്.ശ്രീകല. കല കുവൈത്ത് സംഘടിപ്പിച്ച നടത്തിയ മാതൃഭാഷാ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പി.എസ്.ശ്രീകല. അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന മാതൃഭാഷാ സംഗമം ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി പി.പി.നാരായണന്‍ ഉദ്ഘാടനം ചെയ്തു.

Full View

ദേശീയതയുടെ പേരില്‍ സംസ്‌കൃതവും, ഭഗവത് ഗീതയും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിണമെന്നും പ്രഭാഷണത്തില്‍ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പറഞ്ഞു . ചടങ്ങില്‍ കല കുവൈറ്റ് പ്രസിഡന്റ് സി.എസ്.സുഗതകുമാര്‍ അധ്യക്ഷനായിരുന്നു . മാതൃഭാഷാ സമിതി ജനറല്‍ കണ്‍വീനര്‍ സജീവ് എം. ജോര്‍ജ്ജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍. അജിത് കുമാര്‍, ബി.ഇ.സി കണ്‍ട്രി മാനേജര്‍ മാത്യു വര്‍ഗ്ഗീസ്, യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ മാനേജര്‍ ജോണ്‍ തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മാതൃഭാഷാ പദ്ധതിയില്‍ അധ്യാപകരായി സേവനമനുഷ്ടിച്ചവര്‍ക്കും, സ്ഥല സൗകര്യം നല്‍കിയവര്‍ക്കും ചടങ്ങില്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും അരങ്ങേറി. പ്രസീത് കരുണാകരന്‍ സ്വാഗതവും സൈമേഷ് നന്ദിയും പറഞ്ഞു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News