വ്രതവിശുദ്ധിയുടെ നാളുകള്‍ക്കായി പ്രവാചക നഗരിയൊരുങ്ങി

Update: 2018-05-08 21:11 GMT
Editor : admin
വ്രതവിശുദ്ധിയുടെ നാളുകള്‍ക്കായി പ്രവാചക നഗരിയൊരുങ്ങി
Advertising

റമദാനില്‍ ഇരു ഹറമുകളിലുമെത്തുന്ന തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും വിപുലമായ സൌകര്യങ്ങളാണ് അധികൃതര്‍ ഒരുക്കുന്നത്

Full View

റമദാനില്‍ ഇരു ഹറമുകളിലുമെത്തുന്ന തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും വിപുലമായ സൌകര്യങ്ങളാണ് അധികൃതര്‍ ഒരുക്കുന്നത്. മദീനയിലെ മസ്ജിദുന്നബവിയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സന്ദര്‍ശനത്തിനും ഇഫ്താറിനുമായി ദിനം പ്രതി ജനലക്ഷങ്ങള്‍ പ്രവാചക നഗരിയിലെത്തും.

മസ്ജിദുന്നബവിയുടെ അകത്തും പുറത്ത് മുറ്റങ്ങളിലുള്ള ശുചീകരണ പ്രര്‍ത്തനങ്ങളും അറ്റകുറ്റപണികളും അവസാന ഘട്ടത്തിലാണ്. റമദാനില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ എയര്‍കണ്ടീഷന്‍ ഉള്‍പ്പെടെയുള്ള ശീതീകരണ സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പഴയ കാര്‍പ്പെറ്റുകള്‍ മാറ്റി പല ഭാഗങ്ങളിലും പുതിയത് വിരിച്ചിട്ടുണ്ട്. ശനിയാഴ്ചത്തോ‌ടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകും. സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതിനാല്‍ മക്കയില്‍ നിന്നും കൂടുതല്‍ സംസം വെള്ളം എത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിശ്വാസികളുടെ പള്ളിയിലേക്കുള്ള വരവും തിരിച്ചു പോക്കും വ്യവസ്ഥാപിതമാക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും അംഗ പരിമിതര്‍ക്കും കൂടുതല്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റമദാനില്‍ പ്രവാചകന്‍റെ ഖബര്‍ സന്ദര്‍ശിക്കുന്നതിനുള്ള സമയത്തിലും മാറ്റമുണ്ട്. തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ സേവനത്തിനായി സ്ത്രീകള്‍ ഉള്‍പ്പെടെ ആറായിരത്തോളം പേര്‍ രംഗത്തുണ്ടാകും. 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമായിരിക്കും. നോമ്പ് തുറക്കാനും വിപുലമായ സൌകര്യങ്ങള്‍ പ്രവാചക തിരുമേനിയുടെ പള്ളിയില്‍ ഒരുക്കിയിട്ടുണ്ട്. രാത്രി നമസ്കാരത്തിന് ഉള്‍പ്പെടെ നേതൃത്വം നല്‍കേണ്ട ഇമാമുമാരുടെ പട്ടികയും ഇരുഹറം കാര്യാലയം പ്രസിദ്ധീകരിച്ചി‌ട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News