ബലിപെരുന്നാള്‍ ; ഖത്തര്‍ ചാരിറ്റി 27,000 മൃഗങ്ങളെ ബലി അറുത്തതായി അധികൃതര്‍

Update: 2018-05-09 10:15 GMT
ബലിപെരുന്നാള്‍ ; ഖത്തര്‍ ചാരിറ്റി 27,000 മൃഗങ്ങളെ ബലി അറുത്തതായി അധികൃതര്‍
Advertising

പത്ത് ലക്ഷം പേര്‍ക്കാണ് ഈ വര്‍ഷം ഖത്തര്‍ ചാരിറ്റി ബലിമാംസം വിതരണം ചെയ്തത്

Full View

ബലിപെരുന്നാളിനോടനുബന്ധിച്ച് ഖത്തര്‍ ചാരിറ്റി 37 രാജ്യങ്ങളിലായി ഇരുപത്തി ഏഴായിരം മൃഗങ്ങളെ ബലി അറുത്തതായി അധികൃതര്‍ അറിയിച്ചു . പത്ത് ലക്ഷം പേര്‍ക്കാണ് ഈ വര്‍ഷം ഖത്തര്‍ ചാരിറ്റി ബലിമാംസം വിതരണം ചെയ്തത്.

നിങ്ങളുടെ ബലി അവരുടെ ഭക്ഷണം എന്ന പേരില്‍ വിവിധ രാജ്യങ്ങളില്‍ ബലിമാംസം ആവശ്യക്കാരിലേക്കെത്തിക്കുന്ന ഖത്തര്‍ ചാരിറ്റിയുടെ കാമ്പയിനിന്റെ ഭാഗമായാണ് ആടുകളും മാടുകളുമുള്‍പ്പെടെ ഇരുപത്തി ഏഴായിരം മൃഗങ്ങളെ ബലി അറുത്തത് . 37 രാജ്യങ്ങളില്‍ നിന്നായി 10 ലക്ഷം പേര്‍ക്ക് ബലിമാംസമെത്തിക്കാനും ഖത്തര്‍ചാരിറ്റിക്കായി . പ്രധാനമായും ദരിദ്ര രാജ്യങ്ങളിലും വിവിധ രാജ്യങ്ങളിലെ അഭയാര്‍ത്ഥികള്‍ക്കിടയിലുമാണ് ബലിമാംസ വിതരണം നടന്നത് . 500 ടണ്‍ മാംസമാണ് ഇങ്ങനെ വിതരണംചെയ്തത് . ഇതിനായി ഒരു കോടി 30 ലക്ഷം ഖത്തര്‍റിയാല്‍ ചെലവഴിച്ചു. ഖത്തറിനകത്തും പുറത്തുമായി മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മാംസമെത്തിക്കാന്‍ ചിരിറ്റിക്ക് കഴിഞ്ഞതായും ഖത്തര്‍ ചാരിറ്റി അധികൃതര്‍ വ്യക്തമാക്കി . ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി 25 രാജ്യങ്ങളില്‍ ഖത്തര്‍ചാരിറ്റി ഇതിനകം ഓഫീസുകള്‍ തുറന്നിട്ടുണ്ട്.

Tags:    

Similar News