അന്താരാഷ്‌ട്ര ഹോളി ഖുർആൻ അവാർഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മലയാളി വിദ്യാർത്ഥികൾ
കുവൈത്ത് സിറ്റിയിലെ ഷെറാട്ടൺ ഹോട്ടലിൽ നടന്നു വരുന്ന ഖുർആൻ പാരായണ മത്സരത്തിൽ അറുപതോളം രാജ്യങ്ങളിൽ നിന്നായി നൂറിൽ പരം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്
കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹിന്റെ രക്ഷാകർതൃത്വത്തിൽ നടന്നു വരുന്ന അന്താരാഷ്‌ട്ര ഹോളി ഖുർആൻ അവാർഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മലയാളി വിദ്യാർത്ഥികൾ. മലപ്പുറം വെള്ളില സ്വദേശി മുനീര്‍, തലശ്ശേരി മുഴിപ്പിലങ്ങാട് സ്വദേശി മുഹമ്മദ് ഹഫിയ്യ് എന്നിവരാണ് കുർആൻ പാരായണ മത്സരത്തിൽ പങ്കെടുക്കാൻ കുവൈത്തിലെത്തിയത്. കുവൈത്ത് ഔകാഫ് മന്ത്രാലയമാണ് അന്താരാഷ്‌ട്ര ഹോളി ഖുർആൻ അവാർഡിന്റെ സംഘാടകർ.
കുവൈത്ത് സിറ്റിയിലെ ഷെറാട്ടൺ ഹോട്ടലിൽ നടന്നു വരുന്ന ഖുർആൻ പാരായണ മത്സരത്തിൽ അറുപതോളം രാജ്യങ്ങളിൽ നിന്നായി നൂറിൽ പരം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. ചെമ്മാട് ദാറുല്‍ഹുദായിലെ ഖുര്‍ആന്‍ ഡിപ്പാര്‍ട്ട്‌മെന്റ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ മുനീര്‍ വെള്ളില, മുഹമ്മദ് ഹഫിയ്യ് മുഴിപ്പിലങ്ങാട് എന്നീ വിദ്യാര്‍ത്ഥികളാണ് രാജ്യാന്തര ഖുര്‍ആന്‍ ഹോളി അവാര്‍ഡില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഖുര്‍ആന്‍ പരായണം, മനഃപാഠം എന്നീ ഇനങ്ങളിലാണ് ഇവർ മത്സരിക്കുന്നത്. ഈ മാസം പന്ത്രണ്ടിന് ആരംഭിച്ച പരിപാടി 19 നു സമാപിക്കും.