ട്രാവല്‍സ് ഉടമ മുങ്ങി; 38 മലയാളി ഉംറ തീര്‍ഥാടകര്‍ മക്കയില്‍ കുടുങ്ങി 

Update: 2018-05-12 14:49 GMT
Editor : Subin
ട്രാവല്‍സ് ഉടമ മുങ്ങി; 38 മലയാളി ഉംറ തീര്‍ഥാടകര്‍ മക്കയില്‍ കുടുങ്ങി 

നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ഇല്ലാതെ മക്കയില്‍ വലയുകയാണ് തീര്‍ഥാടകര്‍. താമസിക്കുന്ന ഹോട്ടലില്‍ നിന്ന് പുറക്കാക്കുമെന്ന ഭീതിയിലാണ് ഇവരിപ്പോള്‍. 

38 ഉംറ തീര്‍ഥാടകരെ പെരുവഴിയിലാക്കി ട്രാവല്‍സ് ഉടമ മുങ്ങി. മലപ്പുറം വേങ്ങര റബീഹ് ട്രാവല്‍സിന് കീഴില്‍ ഉംറക്ക് എത്തിയ തീര്‍ഥാടകരാണ് മക്കയില്‍ പ്രയാസപ്പെടുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ഇല്ലാത്ത വലയുന്ന ഇവരെ ഹോട്ടലില്‍ നിന്ന് പുറത്താക്കുമെന്ന ഭീതിയിലാണ്.

Full View

വേങ്ങരയിലെ റബീഹ് ട്രാവല്‍സിന് കീഴില്‍ ജൂണ്‍ രണ്ടിനാണ് 38 പേര്‍ ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയത്. ഇതില്‍ പതിനഞ്ച് പേര്‍ ഈമാസം 19ന്് നാട്ടിലേക്ക് മടങ്ങേണ്ടവരുമായിരുന്നു. മടക്ക ടിക്കറ്റുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ കൊണ്ടുവന്നത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങേണ്ട സമയത്താണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം ഇവര്‍ അറിയുന്നത്. ട്രാവല്‍സ് ഉടമയെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടൊന്നും സാധിക്കുന്നില്ലെന്ന് തീര്‍ഥാടകര്‍ പറയുന്നു. ഇതോടെ മുതിര്‍ന്നവരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ പെരുവഴിലായി.

Advertising
Advertising

ഇപ്പോള്‍ ഇവര്‍ താമസിക്കുന്ന ഹോട്ടലിനും ഭക്ഷണം വിതരണം ചെയ്യുന്ന കരാര്‍ സ്ഥാപനത്തിനും ട്രാവല്‍സ് ഉടമ നല്ലൊരു സംഖ്യ നല്‍കാനുണ്ട്. അതിനാല്‍ തീര്‍ഥാടകരെ ഹോട്ടലില്‍ പുറത്താക്കുമെന്നാണ് അവര്‍ പറയുന്നത്. ഭക്ഷണവും താമസവും ഇല്ലാതെ പെരുന്നാള്‍ ദിനത്തില്‍ അലയേണ്ടിവരുമോ എന്ന ആശങ്കയിലാണ് തീര്‍ഥാടകര്‍.

അറുപതിനായിരം മുതല്‍ 90000 രൂപ വരെ ഈടാക്കിയാണ് പലരും ഉംറക്കെത്തിയത്. ജൂലൈ രണ്ടുവരെയാണ് ഇവരുടെ വിസ കാലാവധി. ട്രാവല്‍സിന്റെ ഉടമയായ മുനീര്‍ തങ്ങളെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫോണില്‍ പോലും ലഭ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News