ലുലുവിന്റെ 125മത് ഹൈപ്പര്‍മാര്‍ക്കറ്റ് ജിദ്ദയില്‍

Update: 2018-05-12 07:21 GMT
Editor : admin
ലുലുവിന്റെ 125മത് ഹൈപ്പര്‍മാര്‍ക്കറ്റ് ജിദ്ദയില്‍
Advertising

ജിദ്ദ മക്ക ഹൈവേയിലെ അമീര്‍ ഫവാസില്‍ ആരംഭിച്ച ഹൈപ്പര്‍മാര്‍ക്കറ്റ് സൌദി രാജ കുടുംബാഗം അമീര്‍ സഊദ് ബിന്‍ അബ്ദുല്ലയും ജിദ്ദ ചേംബര്‍ ഒഫ് കൊമേഴ്‌സ് വൈസ് ചെയര്‍മാന്‍ മാസിന്‍ മുഹമ്മദ് ബാററര്‍ജി ചേര്‍ന്ന് ഉത്ഘാടനം ചെയ്തു

Full View

ചില്ലറ വില്‍പ്പന രംഗത്ത പ്രമുഖരായ ലുലു ഗ്രൂപ്പിന്റെ നൂറ്റി ഇരുപത്തി അഞ്ചാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ജിദ്ദയില്‍ പ്രവര്‍ത്തനമാരംഭിച്ചു. രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ലുലുവിന്റെ പടിഞ്ഞാറന്‍ സൌദിയിലെ ആദ്യ ഷോറൂം കൂടിയാണ് ഇന്ന് പ്രവര്‍ത്തനമാരംഭിച്ചത്.

ജിദ്ദ മക്ക ഹൈവേയിലെ അമീര്‍ ഫവാസില്‍ ആരംഭിച്ച ഹൈപ്പര്‍മാര്‍ക്കറ്റ് സൌദി രാജ കുടുംബാഗം അമീര്‍ സഊദ് ബിന്‍ അബ്ദുല്ലയും ജിദ്ദ ചേംബര്‍ ഒഫ് കൊമേഴ്‌സ് വൈസ് ചെയര്‍മാന്‍ മാസിന്‍ മുഹമ്മദ് ബാററര്‍ജി ചേര്‍ന്ന് ഉത്ഘാടനം ചെയ്തു. യു.എ.ഇ കോണ്‍സല്‍ ജനറല്‍ ആരിഫ് അലി അല്‍ തബൂര്‍ അല്‍ നുഐമി. ലുലു മാനേജിംങ് ഡയറക്ടര്‍ എം.എ യൂസുഫലി, എം.എ അശ്‌റഫ് അലി, വിവിധ നയതന്ത്ര ഉദ്യോഗസ്ഥര്‍, വ്യവസ്യയ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ വര്‍ഷം സൗദി അറേബ്യയില്‍ നാല് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കുമെന്ന് എം.എ യൂസുഫലി പറഞ്ഞു. ജിദ്ദയിലെ ബുറൈമാന്‍, ഹാഇലില്‍, അള്‍ ഹസ്സ എന്നിവിടങ്ങളിലാണ് പുതിയ ശാഖകള്‍ ആരംഭിക്കുക.

ജിദ്ദയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റാണ് ലുലുവിന്റേതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഒരേ സമയം ആയിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ലോകോത്തര നിലവാരമുള്ള വിവിധയിനം ഉല്‍പന്നങ്ങളുടെ അപൂര്‍വ ശേഖരമാണ് ഈ ശാഖയില്‍ ഒരുക്കിയിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളും തണിത്തരങ്ങളും ഫാഷന്‍ റെഡിമെയ്ഡ് വസ്ത്രങ്ങളും വിലക്കുറവോടെ ലഭ്യമാവുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News