കുവൈത്ത് വിമാനത്താവളത്തില്‍ ഓണ്‍ലൈന്‍ വഴി സന്ദര്‍ശക വിസ ഇഷ്യു ചെയ്യുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു

Update: 2018-05-16 19:03 GMT
Editor : admin
കുവൈത്ത് വിമാനത്താവളത്തില്‍ ഓണ്‍ലൈന്‍ വഴി സന്ദര്‍ശക വിസ ഇഷ്യു ചെയ്യുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ് ഇന്നലെ വിമാനത്താവളത്തിലത്തെിയാണ് സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.

Full View

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓണ്‍ലൈന്‍ വഴി സന്ദര്‍ശക വിസ ഇഷ്യു ചെയ്യുന്നതിനുള്ള സംവിധാനം നിലവില്‍വന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ് ഇന്നലെ വിമാനത്താവളത്തിലത്തെിയാണ് സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.

കുവൈത്ത് സന്ദര്‍ശിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ആഭ്യന്തരമന്ത്രാലയത്തിന്‍െറ വെബ്സൈറ്റ് വഴി രാജ്യത്തിന് പുറത്തുനിന്നുതന്നെ വിസക്കുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. വിമാനത്താവളത്തിലത്തെിയശേഷം എന്‍ട്രി വിസക്കുള്ള അപേക്ഷ സമര്‍പ്പിച്ച് ഏറെനേരം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു ഇതുവരെ .പുതിയ സംവിധാനം നിലവില്‍വന്നതോടെ ഈ കാത്തിരിപ്പ് ഒഴിവാക്കാനും തങ്ങളുടെ നാടുകളില്‍നിന്നുകൊണ്ടുതന്നെ കുവൈത്തിലേക്കുള്ള സന്ദര്‍ശക വിസ ഓണ്‍ലൈന്‍ വഴി തരപ്പെടുത്താനും സാധിക്കും. വിവിധ മേഖലകളെന്നപോലെ യാ ത്രാസൗകര്യങ്ങളുടെ കാര്യത്തിലും ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനാണ് രാജ്യം ശ്രമിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ് പറഞ്ഞു. ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദ്, സാങ്കേതികകാര്യങ്ങളുമായി ബന്ധപ്പെട്ട അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ശൈഖ് മിഷ്അല്‍ ജാബര്‍ അസ്സബാഹ് എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News