ഗള്‍ഫിലെ മലയാളം റേഡിയോ പ്രക്ഷേപണത്തിന് 25 വയസ്

Update: 2018-05-20 15:36 GMT
Editor : Subin
ഗള്‍ഫിലെ മലയാളം റേഡിയോ പ്രക്ഷേപണത്തിന് 25 വയസ്
Advertising

നാല് എ എം നിലയങ്ങള്‍, ആറ് എഫ് എം നിലയങ്ങള്‍. മലയാളം പറയാന്‍ മാത്രം അങ്ങനെ പത്ത് റേഡിയോ ചാനലുകള്‍. അറബ് നാടിന്റെ ആകാശത്ത് മലയാളമെന്ന പ്രാദേശിക ഭാഷ ജൈത്ര യാത്ര നടത്തുകയാണ് കാല്‍ നൂറ്റാണ്ടിനിപ്പുറവും.

Full View

ഗള്‍ഫിലെ മലയാളം റേഡിയോ പ്രക്ഷേപണത്തിന് 25 വയസ്. 1992 ല്‍ യു എ ഇയിലെ റാസല്‍ഖൈമ റേഡിയോ ഒരു മണിക്കൂര്‍ സമയത്തേക്ക് അനുവദിച്ചതാണ് മലയാളം പരിപാടികള്‍. അത് പിന്നീട് റേഡിയോ ഏഷ്യ എന്ന പ്രത്യേക മലയാളം സ്‌റ്റേഷനായി വളര്‍ന്നു. യു എ ഇയില്‍ ഇപ്പോള്‍ മലയാളത്തിന് മാത്രം പത്ത് റേഡിയോ സ്‌റ്റേഷനുണ്ട്.

റാക്ക് റേഡിയോയില്‍ ഉറുദു പരിപാടികള്‍ സജീവമാക്കാന്‍ അന്നത്തെ വാര്‍ത്താവിതരണവകുപ്പ് ചെയര്‍മാന്‍ നടത്തിയ ശ്രമമാണ് ഒടുവില്‍ മലയാളത്തിലേക്ക് വഴി തുറന്നത്. അന്നതിന് ചുക്കാന്‍ പിടിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ ടി അബ്ദുറബ്ബ് അക്കാലം ഓര്‍ത്തെടുത്തു. പിന്നീട് റേഡിയോ ഏഷ്യ എന്ന പേരില്‍ വര്‍ഷങ്ങളോളം ഗള്‍ഫില്‍ മലയാളത്തിന്റെ ഏക ശബ്ദമായി ആ നിലയം.

പ്രമുഖര്‍ പലരും അതിലെ ശബ്ദവും സംഗീതവുമായി. നാല് എ എം നിലയങ്ങള്‍, ആറ് എഫ് എം നിലയങ്ങള്‍. മലയാളം പറയാന്‍ മാത്രം അങ്ങനെ പത്ത് റേഡിയോ ചാനലുകള്‍. അറബ് നാടിന്റെ ആകാശത്ത് മലയാളമെന്ന പ്രാദേശിക ഭാഷ ജൈത്ര യാത്ര നടത്തുകയാണ് കാല്‍ നൂറ്റാണ്ടിനിപ്പുറവും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News