ദുബൈയിലെ ബസ് റൂട്ടുകള്‍ പെട്ടെന്ന് കണ്ടെത്താന്‍ സഹായകമായ ഭൂപടം പുറത്തിറക്കി

Update: 2018-05-21 19:41 GMT
Editor : Jaisy
ദുബൈയിലെ ബസ് റൂട്ടുകള്‍ പെട്ടെന്ന് കണ്ടെത്താന്‍ സഹായകമായ ഭൂപടം പുറത്തിറക്കി
Advertising

മുഴുവന്‍ ബസ് സ്റ്റോപ്പുകളിലും ബസ് സ്റ്റേഷനുകളിലും പുതിയ ഭൂപടം അടങ്ങുന്ന ബോര്‍ഡ് സ്ഥാപിച്ചു

Full View

ദുബൈയിലെ ബസ് റൂട്ടുകള്‍ പെട്ടെന്ന് കണ്ടെത്താന്‍ സഹായകമായ പുതിയ ഭൂപടം ആര്‍ടിഎ പുറത്തിറക്കി. മുഴുവന്‍ ബസ് സ്റ്റോപ്പുകളിലും ബസ് സ്റ്റേഷനുകളിലും പുതിയ ഭൂപടം അടങ്ങുന്ന ബോര്‍ഡ് സ്ഥാപിച്ചു. ഒരു ലക്ഷത്തോളം ഭൂപടം അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. സ്പൈഡര്‍ ഡയഗ്രം സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഭൂപടം തയാറാക്കിയിരിക്കുന്നത്.

www.rta.ae, www.dubaibuses.com എന്നീ വെബ്സൈറ്റുകളിലും ഭൂപടം ലഭ്യമാണ്. ദുബൈയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ത്രിമാന രീതിയില്‍ ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ റൂട്ടിനും വെവ്വേറെ നിറം നല്‍കിയതിനാല്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കും. പ്രധാന ബസ് സ്റ്റേഷനുകള്‍, മെട്രോ സ്റ്റേഷനുകള്‍, മെട്രോ ഫീഡര്‍ സര്‍വീസുകള്‍ എന്നിവയും പെട്ടെന്ന് തിരിച്ചറിയാം. ദുബൈയിലെ വിവിധ പ്രദേശങ്ങളുടെ പേരുകള്‍ അറബിയിലും ഇംഗ്ളീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്. ദുബൈ വിമാനത്താവളം, ഹോട്ടലുകള്‍, മാളുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഒരുലക്ഷത്തോളം പുതിയ ഭൂപടം അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ടെന്ന് ആര്‍ടിഎ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി പ്ളാനിങ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്‍റ് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അല്‍ അലി പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News