ഖത്തറിലെ പ്രവാസി സമൂഹവും ബലിപെരുന്നാള്‍ ആഘോഷിച്ചു

Update: 2018-05-22 20:21 GMT
ഖത്തറിലെ പ്രവാസി സമൂഹവും ബലിപെരുന്നാള്‍ ആഘോഷിച്ചു
Advertising

രാവിലെ 5 33 നാണ് ഖത്തറിലെ മുഴുവന്‍ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടന്നത്.

Full View

രാജ്യത്തെ സ്വദേശികളോടൊപ്പം ഖത്തറിലെ പ്രവാസി സമൂഹവും ബലിപെരുന്നാള്‍ ആഘോഷിച്ചു. രാവിലെ 5 33 നാണ് ഖത്തറിലെ മുഴുവന്‍ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടന്നത്.

ഏഷ്യന്‍ തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന ഖത്തറിലെ ഏഷ്യന്‍ ടൗണിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച ഈദുഗാഹുകളിലും പള്ളികളിലുമായി പുലര്‍ച്ചെ തന്നെ വിശ്വാസികള്‍ പ്രാര്‍്തഥനക്കെത്തി. ബലിയുടെ പൊരുളും പെരുന്നാളിന്റെ ആത്മാവുമുള്‍ക്കൊണ്ട് വിശ്വാസത്തെ സ്ഫുടം ചെയ്‌തെടുക്കണണെന്നാണ് ഇമാമുമാര്‍ പെരുന്നാള്‍ ഖുതുബയില്‍ ഉണര്‍ത്തിയത്. ഏഷ്യന്‍ ടൗണിലടക്കം വിവിധ ഈദുഗാഹുകളില്‍ ഖുതുബയുടെ മലയാള പരിഭാഷയും ഒരുക്കിയിരുന്നു.

സ്നേഹാശംസകള്‍ കൈമാറിയും പരസ്പരം ആശ്ലേഷിച്ചും വിശ്വാസികള്‍ പെരുന്നാള്‍ സന്തോഷം പ്രകടിപ്പിച്ചാണ് ഈദുഗാഹുകളില്‍ നിന്ന് മടങ്ങിയത് . ആഭ്യന്തരമന്ത്രാലയം പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഏഷ്യന്‍ ടൊണില്‍ നടക്കുന്ന ഈദ് കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ ഇന്നും നാളെയുമായി നടക്കും .

പെരുന്നാളിനൊപ്പം ഓണവും വന്നെത്തിയതിനാല്‍ മലയാളി പ്രവാസികള്‍ സഹവര്‍ത്തിത്വത്തിന്റെ സന്ദേശം പകരുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തത്. വിവിധ പ്രവാസി സംഘടനകളുടെ മേല്‍നോട്ടത്തില്‍ വരും ദിവസങ്ങളില്‍ വ്യത്യസ്ഥ പരിപാടികള്‍ നടക്കും.

Tags:    

Similar News