സൗദിയില്‍ ബിനാമി ഇടപാട് നടത്തിയതിന് സ്വദേശിക്കും ഇന്ത്യക്കാരനുമെതിരെ നടപടി

Update: 2018-05-27 00:43 GMT
Editor : Jaisy
സൗദിയില്‍ ബിനാമി ഇടപാട് നടത്തിയതിന് സ്വദേശിക്കും ഇന്ത്യക്കാരനുമെതിരെ നടപടി
Advertising

രണ്ട് ലക്ഷം റിയാല്‍ പിഴ, ഇന്ത്യക്കാരനെ നാടുകടത്തും

സൗദിയില്‍ ബിനാമി ഇടപാട് നടത്തിയതിന് സ്വദേശിക്കും ഇന്ത്യക്കാരനുമെതിരെ വാണിജ്യ, നിക്ഷേപ മന്ത്രാലയം നിയമനടപടി സ്വീകരിച്ചു. രണ്ട് ലക്ഷം റിയാല്‍ പിഴ, ഇന്ത്യക്കാരനെ നാടുകടത്തും. 37 ലക്ഷം റിയാല്‍ ഇന്ത്യക്കാരന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതിന് തെളിവുണ്ട്.

Full View

കിഴക്കന്‍ പ്രവിശ്യയിലെ അലി ബിന്‍ ജഅ്ഫര്‍ അശ്ശഹ്രി എന്ന സ്വദേശിയുടെ പേരില്‍ ഖവാജ നജ്മുദ്ദീന്‍ ഫാറൂഖ് അലി എന്ന ഇന്ത്യക്കാരന്‍ പ്ളാസ്റ്റിക്, പേപ്പര്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്ത് വില്‍പന നടത്തി എന്നതാണ് കുറ്റം. ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇവര്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തതായി മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ബിനാമി ഇടപാടിന്റെ ഭാഗമായി ഇന്ത്യക്കാരന്റെ അക്കൗണ്ടില്‍ 37 ലക്ഷം റിയാല്‍ ഡിപ്പോസിറ്റ് ചെയ്തതായും മന്ത്രാലയം കണ്ടെത്തി. രണ്ട് ലക്ഷം റിയാല്‍ പിഴ, കട അടച്ച് സീല്‍ വെക്കല്‍, വിദേശിയെ നാടുകടത്തല്‍, അദ്ദേഹത്തിന് സൗദിയിലേക്ക് ജോലി ആവശ്യാര്‍ഥം തിരിച്ചുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തല്‍, സ്ഥാപനത്തിന്റെ ലൈസന്‍സ് അഥവാ കൊമേഴ്സ്യല്‍ റജിസ്ട്രേഷന്‍ റദ്ദ് ചെയ്യല്‍, സ്വദേശിക്ക് അഞ്ച് വര്‍ഷത്തേക്ക് ബിസ്നസിന് വിലക്ക്, നിയമലംഘനത്തെക്കുറിച്ച് സ്വന്തം ചെലവില്‍ പ്രാദേശിക പത്രത്തില്‍ പരസ്യം ചെയ്യല്‍ എന്നിവയാണ് വാണിജ്യ, നിക്ഷേപ മന്ത്രാലയം ഏർപ്പെടുത്തിയ ശിക്ഷ.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News