അബുദബിയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങിയാല്‍ അധിക ചാര്‍ജ് ഈടാക്കുന്നത് നിയമവിരുദ്ധം

Update: 2018-05-27 11:35 GMT
Editor : Jaisy
അബുദബിയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങിയാല്‍ അധിക ചാര്‍ജ് ഈടാക്കുന്നത് നിയമവിരുദ്ധം
Advertising

ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് പ്രത്യേകം ഫീസ് ഈടാക്കിയാല്‍ 8000 ദിര്‍ഹമാണ് പിഴ

അബുദബിയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങിയാല്‍ അധിക ചാര്‍ജ് ഈടാക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് പ്രത്യേകം ഫീസ് ഈടാക്കിയാല്‍ 8000 ദിര്‍ഹമാണ് പിഴ.

Full View

അബൂദബി സാമ്പത്തിക വികസന വകുപ്പാണ് എമിറേറ്റിലെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇടപാട് നടത്തിയത് എന്നതിന്റെ പേരില്‍ യാതൊരു വിധ അധികചാര്‍ജും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അവകാശമില്ല. നേരത്തേ സാമ്പത്തിക വികസനവകുപ്പിന്റെ ഉപഭോക്തൃസംരക്ഷണവിഭാഗം ഉന്നതാധികാര സമിതി ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്ഥാപനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് അധിക ഫീസ് ഈടാക്കുന്നു എന്ന് കണ്ടെത്തിയാല്‍ ആദ്യ തവണ കര്‍ശനമായ മുന്നറിയിപ്പ് നല്‍കും. രണ്ടാം തവണയും ഇത് കണ്ടെത്തിയാല്‍ 4000 ദിര്‍ഹം പിഴ ഈടാക്കും. വീണ്ടും ഇതേ നടപടി തുടര്‍ന്നാല്‍ 6000 ദിര്‍ഹമായിരിക്കും പിഴ. നാലാം തവണയും നിയമവിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍പെട്ടാല്‍ പിഴ 8000 ദിര്‍ഹമായി ഉയരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News