രാജ്യാന്തര ഭക്ഷ്യ പ്രദര്‍ശന മേളക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ തുടക്കമായി

Update: 2018-05-28 07:08 GMT
Editor : Jaisy
രാജ്യാന്തര ഭക്ഷ്യ പ്രദര്‍ശന മേളക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ തുടക്കമായി
Advertising

റിയാദ് മുറബ അവന്യൂ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കില്‍ പ്രമുഖ സൗദി കുക്കിംങ് ബ്ളോഗര്‍ ഹിഷാം ബെഷാന്‍ മേള ഉദ്ഘാടനം ചെയ്തു

രുചിവൈവിധ്യങ്ങളുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ രാജ്യാന്തര ഭക്ഷ്യ പ്രദര്‍ശന മേളക്ക് തുടക്കമായി. റിയാദ് മുറബ അവന്യൂ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കില്‍ പ്രമുഖ സൗദി കുക്കിംങ് ബ്ളോഗര്‍ ഹിഷാം ബെഷാന്‍ മേള ഉദ്ഘാടനം ചെയ്തു.

Full View

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്ഷണ രുചികള്‍ ഒരു കുടക്കീഴില്‍ ഒരുക്കിയാണ് ലുല ഭക്ഷ്യമേള സംഘടിപ്പിച്ചത്. നൂറുക്കണക്കിന് ഭക്ഷ്യ വിഭവങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ലുലു ഒരുക്കിയത്. മേളയുടെ ഭാഗമായി അടുത്ത രണ്ടാഴ്ചക്കിടെ ടൊമാറ്റോ വീക്ക്,ബെറി വീക്ക്,ഫിഷ് ഫെസ്റ്റ്, മീറ്റ് ഫെസ്റ്റ്, ബിരിയാണി ഫെസ്റ്റ് തുടങ്ങി വിവിധ പരിപാടികള്‍ നടക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. അനേകം വിവഭവങ്ങള്‍ ഒന്നിച്ചൊരുക്കിയ മേള അവിസ്മരണീയമായ അനുഭവമാണെന്ന് ഉദ്ഘാടനത്തിനെത്തിയ കുക്കിംങ് ബ്ളോഗറും ഷെഫുമായ ഹിഷാം ബെഷാന്‍ പറഞ്ഞു.

ലൈവ് കുക്കിങ്ങ്, ഫ്രീ സാമ്പിളിംങ്, കുക്കറി കോണ്ടസ്റ്റ്, ക്വിസ് തുടങ്ങി വിവിധ പരിപാടികളും മേളക്ക് സമാന്തരമായി നടക്കുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ജൂനിയര്‍ ഷെഫ് മല്‍സരത്തില്‍ നിരവധി കുട്ടികളാണ് മല്‍സരിച്ചത്. ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി ഭക്ഷ്യ വിഭവങ്ങള്‍ക്ക് വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ മല്‍സര പരിപാടികളും കൗതുക വിരുന്നുകളും ഒരുക്കിയാണ് ഇനിയുള്ള രണ്ടാഴ്ച ലുലു ഉപഭോക്താക്കളെ സ്വീകരിക്കുക.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News