കുവൈത്ത് വിമാനത്താവള വികസന പദ്ധതി നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകില്ലെന്ന് കരാര്‍ കമ്പനി

Update: 2018-06-03 11:13 GMT
Editor : Subin
കുവൈത്ത് വിമാനത്താവള വികസന പദ്ധതി നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകില്ലെന്ന് കരാര്‍ കമ്പനി
Advertising

കരാര്‍ പ്രകാരം ആറ് വര്‍ഷംകൊണ്ടാണ് വിമാനത്താവള പദ്ധതി പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍ ഇത് നാല് വര്‍ഷമായി ചുരുക്കണമെന്ന് കരാര്‍ ഏറ്റെടുത്ത കമ്പനിയോട് ആവശ്യപ്പെടാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

കുവൈത്ത് വിമാനത്താവളത്തിലെ വികസന പദ്ധതികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാവില്ലെന്ന് കരാര്‍ കമ്പനി. നിര്‍മാണം നാല് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന മന്ത്രിസഭാ നിര്‍ദേശത്തോടുള്ള പ്രതികരണമായാണ് കരാര്‍ കമ്പനിയായ ലിമാക് ഇക്കാര്യം വ്യക്തമാക്കിയത്.

കരാര്‍ പ്രകാരം ആറ് വര്‍ഷംകൊണ്ടാണ് വിമാനത്താവള പദ്ധതി പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍ ഇത് നാല് വര്‍ഷമായി ചുരുക്കണമെന്ന് കരാര്‍ ഏറ്റെടുത്ത കമ്പനിയോട് ആവശ്യപ്പെടാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. പദ്ധതി പ്രദേശത്തുള്ള അബ്ദുല്ല മുബാറക് എയര്‍ബേസ് തല്‍സ്ഥലത്തുനിന്ന് പെട്ടെന്ന് മാറ്റേണ്ടതുള്ളതുകൊണ്ടാണ് മന്ത്രിസഭ ഇടപെട്ടത്. എന്നാല്‍ നാലുവര്‍ഷം കൊണ്ട് പണിപൂര്‍ത്തിയാക്കല്‍ അസാധ്യമാണെന്നാണ് നിര്‍മാണക്കമ്പനി പ്രതികരിച്ചത്.

തുര്‍ക്കിയിലെ ലീമാക്ക് കമ്പനിയാണ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തത്. കരാറടിസ്ഥാനത്തിലുള്ള ആറ് വര്‍ഷംകൊണ്ട് തന്നെ മുഴുവന്‍ പണികളും പൂര്‍ത്തിയാക്കാന്‍ സാധ്യമാണോ എന്ന ആശയങ്കയിലിരിക്കെ നിര്‍മാണകാലാവധി വീണ്ടും കുറക്കുകയെന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് ലിമാക് അധികൃതര്‍ വ്യക്തമാക്കി. അതേസമയം വിമാനത്താവളത്തോടനുബന്ധിച്ച് പണിയുന്ന പുതിയ യാത്രാ ടെര്‍മിനല്‍ ഈ വര്‍ഷം പകുതിയോടെ പ്രവര്‍ത്തനക്ഷമമാകുമെന്നു കമ്പനി അറിയിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News