കുവൈത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍

Update: 2018-06-05 12:32 GMT
Editor : admin
കുവൈത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍
Advertising

സ്‌കൂള്‍ സെക്രട്ടറി ഉള്‍പ്പെടെ ഭരണ സമിതി അംഗങ്ങള്‍ക്ക് സ്‌പോന്‍സര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതോടെ കുവൈത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി

സ്‌കൂള്‍ സെക്രട്ടറി ഉള്‍പ്പെടെ ഭരണ സമിതി അംഗങ്ങള്‍ക്ക് സ്‌പോന്‍സര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതോടെ കുവൈത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി. ബോര്‍ഡ് പ്രതിനിധികള്‍ എത്താത്തതിനാല്‍ പാരന്റ് അഡ്വൈസറി കൌണ്‍സിലിലേക്ക് ഇന്നലെ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പു മുടങ്ങി.

Full View

സ്‌കൂള്‍ ഭരണം സംബന്ധിച്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റീസും സ്‌പോണ്‍സറും തമ്മില്‍ ഉടലെടുത്ത ഭിന്നത കോടതിയിലേക്ക് നീങ്ങിയതോടെ 7000 ത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആയി. സ്‌പോണ്‍സര്‍ ഹസീം അല്‍ ഈസ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പിരിച്ചുവിട്ടതായും സ്‌കൂളിന്റെ ഉടമസ്ഥാവകാശം തനിക്കാണെന്നുമുള്ള ഇടക്കാല കോടതി ഉത്തരവ് സമ്പാദിച്ചതോടെ സെക്രട്ടറിയടക്കമുള്ള ഭരണ സമിതി അംഗങ്ങള്‍ക്ക് സ്‌കൂളില്‍ പ്രവേശിക്കാന്‍ കഴിയാതായിരിക്കുകയാണ്. ഇന്നലെ നടക്കേണ്ടിയിരുന്ന പാരന്റ് അഡൈ്വസറി കൗണ്‍സില്‍ തെരഞ്ഞെടുപ്പും നടന്നില്ല. ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തില്‍ സ്‌കൂളിന്റെ കാര്യത്തില്‍ താനുമായാണ് ബന്ധപ്പെടേണ്ടതെന്ന് നാലു ബ്രാഞ്ചുകളുടെയും പ്രധാനാധ്യപകര്‍ക്കു സ്‌പോണ്‍സര്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട് ഭരണസമിതിക്കെതിരെ പൊതുസമൂഹത്തില്‍ നിന്നും ബോര്‍ഡിലെ തന്നെ ചില അംഗങ്ങളില്‍ നിന്നുമുയര്‍ന്ന വ്യാപകമായ പരാതികളെ തുടര്‍ന്നാണ് സ്‌പോണ്‍സര്‍ ഇടപെട്ടത്.

സ്‌കൂളിനു സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ മഹ്ബൂലയില്‍ അനുവദിച്ച സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സ്‌പോണ്‍സറുടെ നീക്കങ്ങള്‍ക്കുപിറകില്‍ എന്നാണ് ഭരണസമിതി തലപ്പത്തുള്ളവര്‍ പറയുന്നത്. സ്‌പോണ്‍സറുടേതായി ലഭിച്ചിരിക്കുന്നത് വക്കീല്‍ നോട്ടീസ് മാത്രമാണെന്നും അതിനെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നുമാണ് ബോര്‍ഡ് നിലപാട്. എന്നാല്‍ ബോര്‍ഡ് മരവിപ്പിച്ചു കൊണ്ടുള്ള ഇടക്കാല ഉത്തരവ് സമ്പാദിച്ചതായാണ് സൂചന. സെക്രടറി ഉള്‍പ്പെടെ ബോര്‍ഡ് അംഗങ്ങളില്‍ ഒരാള്‍ പോലും ഇന്നലെ സ്‌കൂളില്‍ എത്തിയില്ല എന്നതും ഇക്കാര്യം ബലപ്പെടുത്തുന്നതാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News