1372 വര്‍ഷത്തോളം പഴക്കമുള്ള ഖുര്‍ആന്റെ പുരാതന കയ്യെഴുത്ത് പ്രതി ഷാര്‍ജ പുസ്തകമേളയില്‍
യുകെയിലെ ബെര്‍മിങ്ഹാം സര്‍വകലാശാലയാണ് വിശുദ്ധഗ്രന്ഥത്തിന്റെ അമൂല്യ കയ്യെഴുത്ത് പ്രതി ഷാര്‍ജയില്‍ എത്തിച്ചത്
വിശുദ്ധ ഖുര്‍ആന്റെ ഏറ്റവും പുരാതനമായ കയ്യെഴുത്ത് പ്രതികളിലൊന്ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍. യുകെയിലെ ബെര്‍മിങ്ഹാം സര്‍വകലാശാലയാണ് വിശുദ്ധഗ്രന്ഥത്തിന്റെ അമൂല്യ കയ്യെഴുത്ത് പ്രതി ഷാര്‍ജയില്‍ എത്തിച്ചത്.
കാര്‍ബണ്‍ ഡേറ്റിങ് പ്രകാരം മുഹമ്മദ് നബിയുടെ മരണശേഷം 13 വര്‍ഷം പിന്നിടും മുന്‍പേ എഴുതപ്പെട്ടതാണ് ഈ ഖുര്‍ആന്‍ കൈയെഴുത്ത് പ്രതിയെന്നാണ് സൂചന. അതായത് 1372 വര്‍ഷത്തോളം പഴക്കമുണ്ട് ഈ താളുകള്‍ക്ക്. അറബി ഹിജാസി ലിപിയില്‍ എഴുതപ്പെട്ട ഇതില്‍ അധ്യായങ്ങളായ സൂറത്തു കഹ്ഫ്, സൂറത്തു മറിയം, സുറത്തു താഹയുടെ തുടക്കം എന്നിവയാണ് അവശേഷിക്കുന്നത്. ഈ അപൂര്‍വ താളുകള്‍ ബര്‍മിങ് ഹാം യൂനിവേഴ്സിറ്റിയില്‍ എത്തിയതിന് പ്രശസ്ത ചോക്കലേറ്റ് നിര്‍മാതാക്കളായ കാഡ്ബറീസ് കുടുംബത്തോട് നന്ദി പറയണം. വിശുദ്ധഖുര്‍ആന്റെയും സര്‍വകശാലയുടെയും ചരിത്രം പറയുന്ന ചുവരുകള്‍ക്കുള്ളിലാണ് വിലമതിക്കാനാവാത്ത ഈ ചരിത്ര ഏടുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.