റമദാന്‍ സന്ദേശങ്ങള്‍ കുട്ടികളിലേക്കെത്തിക്കാന്‍ കുട്ടി റേഡിയോ

Update: 2018-06-11 17:11 GMT
Editor : Jaisy
റമദാന്‍ സന്ദേശങ്ങള്‍ കുട്ടികളിലേക്കെത്തിക്കാന്‍ കുട്ടി റേഡിയോ
Advertising

റമദാന്‍ പ്രൊജക്ടിന്റെ ഭാഗമായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ ഇതിനായി മദ്‌റസ റേഡിയോ എന്ന ആശയത്തിനു തന്നെ ഇവര്‍ തുടക്കം കുറിക്കുകയായിരുന്നു

റമദാന്‍ സന്ദേശങ്ങള്‍ കുട്ടികളിലേക്കെത്തിക്കാന്‍ പുതുമയുള്ള മാര്‍ഗം തേടുകയാണ് ഖത്തറിലെ ദോഹ അല്‍ മദ്‌റസ അല്‍ ഇസ്ലാമിയയിലെ അധ്യാപകര്‍ . റമദാന്‍ പ്രൊജക്ടിന്റെ ഭാഗമായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ ഇതിനായി മദ്‌റസ റേഡിയോ എന്ന ആശയത്തിനു തന്നെ ഇവര്‍ തുടക്കം കുറിക്കുകയായിരുന്നു.

Full View

ഖുര്‍ആന്‍ സൂക്തങ്ങളുടെയും പ്രവാചക വചനങ്ങളുടെയും ആശയങ്ങള്‍ മാത്രമല്ല ചരിത്ര കഥകളും സദുപദേശങ്ങളുമെല്ലാം ഈ മദ്‌റസ റേഡിയോ വഴി കുട്ടികളിലേക്കെത്തുന്നു. ദോഹ അല്‍മദ്‌റസ അല്‍ ഇസ്ലാമിയയിലാണ് ഈ പുതിയ ആശയത്തിന് തുടക്കമായത്. കുട്ടികളില്‍ നിന്ന് തെരെഞ്ഞെടുത്ത ജോക്കികള്‍ തന്നെയാണ് സദ്‌വാര്‍ത്തകളുമായെത്തുന്നത്. നോമ്പ് കഴിഞ്ഞാലും പൊതുവൃത്താന്തങ്ങളും മൂല്യവത്തായ വിനോദ പരിപാടികളുമായി റേഡിയോ തുടരാനാണ് തീരുമാനം . വാരാന്ത്യ ദിനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസയിലെ 1200 ലധികം കുട്ടികളിലേക്കാണ് തങ്ങളിലൂടെ പുതിയ അറിവുകള്‍ പകരാനാകുന്നത് എന്ന സന്തോഷത്തിലാണ് അവതാരകര്‍. നന്മയുടെ പ്രചാരണത്തിനായി അധ്യാപകര്‍ മുന്നോട്ടുവെച്ച ഒരാശയത്തെ കൂടുതല്‍ പുതുമകളോടെ ആവിഷ്‌കരിച്ചു കൊണ്ടാണ് ,ദോഹ അല്‍ അമദ്‌റസ അല്‍ ഇസ്ലാമിയയിലെ വിദ്യാര്‍ത്ഥികള്‍ കഴിവു തെളിയിക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News