ഹൂതികള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതിരുന്നതാണ് യെമന്‍ പ്രശ്നം വഷളാക്കുന്നതെന്ന് സൌദി മന്ത്രി 

തെറ്റായ വാര്‍ത്തകള്‍ നല്‍കി ഇറാന്‍ ഹൂതികള്‍ക്കൊപ്പം നില്‍ക്കുകയാണ്

Update: 2018-06-24 05:32 GMT
Advertising

ഹൂതികള്‍ പ്രധാനഘട്ടങ്ങളില്‍ ചര്‍ച്ചക്ക് തയ്യാറാകാതിരുന്നതാണ് യെമന്‍ പ്രശ്നം വഷളാക്കുന്നതെന്ന് സൌദി വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി ഡോ. അവ്വാദ് അല്‍ അവ്വാദ് മീഡിയവണിനോട്. തെറ്റായ വാര്‍ത്തകള്‍ നല്‍കി ഇറാന്‍ ഹൂതികള്‍ക്കൊപ്പം നില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ മാധ്യമങ്ങള്‍ സത്യത്തിനൊപ്പം നിലകൊള്ളണമന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

Full View

ജിദ്ദയില്‍ നടന്ന സഖ്യരാഷ്ട്ര സമ്മേളനത്തിന് ശേഷം മീഡിയവണിനോട് സംസാരിക്കുകയായിരുന്നു സൌദി വാര്‍ത്താ വിതരണ മന്ത്രി ഡോ. അവ്വാദ് അല്‍ അവ്വാദ്. സഖ്യസേന നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ മറച്ചു പിടിച്ച് ഹൂതികള്‍ക്ക് വേണ്ടി തെറ്റായ വാര്‍ത്ത പരത്തുകയാണ് ഇറാന്‍ എന്ന് അദ്ദേഹം പറഞ്ഞു. എന്നും ചര്‍ച്ചകളെ തിരസ്കരിച്ച ചരിത്രമാണ് ഹൂതികളുടേത്. ജിദ്ദ സഖ്യരാഷ്ട്ര സമ്മേളനത്തിലൂടെ സഖ്യസേനക്കുള്ള മാധ്യമ പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യമനിലെ ഏറ്റുമുട്ടല്‍ അവസാന ഘട്ടത്തിലാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News