വാതക പൈപ്പ്​ലൈൻ പദ്ധതിയുമായി ഒമാൻ മുന്നോട്ട്

2013ലാണ്​ നാനൂറ്​ കിലോമീറ്റർ വാതക പൈപ്പ്​ലൈൻ പദ്ധതി സംബന്ധിച്ച കരാറിൽ ഒമാനും ഇറാനും ഒപ്പുവെച്ചത്

Update: 2018-06-24 05:33 GMT
Advertising

ഇറാനിൽ നിന്നുള്ള വാതക പൈപ്പ്
ലൈൻ പദ്ധതിയുമായി ഒമാൻ മുന്നോട്ട്
. ഇറാനെതിരായ അമേരിക്കൻ ഉപരോധം പുനസ്ഥാപിച്ചത്
പൈപ്പ്
ലൈൻ പദ്ധതിയെ ബാധിക്കുമെന്ന്
ആശങ്കകൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ്
ഒമാൻ എണ്ണ മന്ത്രിയുടെ പ്രതികരണം.

Full View

ഒന്നര ശതകോടി ഡോളർ ചെലവിട്ടുള്ള വാതക പൈപ്പ്
ലൈൻ പദ്ധതി യാഥാർഥ്യമാക്കുന്നത്
സംബന്ധിച്ച പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന്
വിയെന്നയിൽ എണ്ണയുൽപാദക രാഷ്ട്രങ്ങളുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ ഒമാൻ എണ്ണ,പ്രകൃതി വാതക മന്ത്രി ഡോ.മുഹമ്മദ്
ബിൻ ഹമദ്
അൽ റുംഹി പറഞ്ഞു. പദ്ധതിയുടെ ഭാഗമായ കടലിന്റെ അടിത്തട്ടിലെ സർവേ, പൈപ്പ്
ലൈന്റെ രൂപരേഖ, കംപ്രസർ സ്
റ്റേഷനുകൾ തുടങ്ങിയ ജോലികളും പൂർത്തീകരിച്ചതായി മന്ത്രി പറഞ്ഞു. 2013ലാണ്
നാനൂറ്
കിലോമീറ്റർ വാതക പൈപ്പ്
ലൈൻ പദ്ധതി സംബന്ധിച്ച കരാറിൽ ഒമാനും ഇറാനും ഒപ്പുവെച്ചത്
. തെക്കൻ ഇറാനിൽ നിന്ന്
കിഴക്കൻ ഒമാനിലെ റാസ്
അൽ ജിഫാനിൽ എത്തുന്ന പൈപ്പ്
ലൈൻ വഴി പ്രതിദിനം ഒരു ശതകോടി ക്യുബിക്
ഫീറ്റ്
പ്രകൃതി വാതകമാണ്
ഒമാനിൽ എത്തുക. ഇത്
ഒമാനിൽ സംസ്
കരിച്ച്
ദ്രവീകൃത പ്രകൃതി വാതകമാക്കി മാറ്റുന്നതിനാണ്
പദ്ധതി. ഇറാൻ,ഒമാൻ പൈപ്പ്
ലൈൻ യാഥാർഥ്യമാകുന്നതോടെ ഒമാന്റെ ആഭ്യന്തര ഉപയോഗത്തിന്
ആവശ്യമായ പ്രകൃതിവാതകം ലഭ്യമാകുമെന്നാണ്
വിലയിരുത്തപ്പെടുന്നത്
.

Tags:    

Similar News