മലയാളി ഹാജിമാരുടെ ആദ്യ സംഘം ജിദ്ദയിലെത്തി

410 പേരാണ് ആദ്യ സംഘത്തിലുള്ളത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മലയാളി തീര്‍ഥാടകരെ സ്വീകരിച്ചു

Update: 2018-08-02 02:49 GMT

കേരളത്തില്‍ നിന്നുള്ള മലയാളി ഹാജിമാരുടെ ആദ്യ സംഘം ജിദ്ദയിലെത്തി. 410 പേരാണ് ആദ്യ സംഘത്തിലുള്ളത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മലയാളി തീര്‍ഥാടകരെ സ്വീകരിച്ചു. 820 മലയാളി ഹാജിമാരാണ് ഇന്നെത്തുന്നത്.

മലയാളി ഹാജിമാരുടെ ആദ്യ സംഘമാണ് ഇന്നലെ എത്തിയത്. സൌദി എയര്‍ലൈന്‍സ് വിമാനത്തിലെ 410 പേര്‍ രാവിലെ 8.20ന് ജിദ്ദ വിമാനത്താവളത്തില്‍ ഇറങ്ങി. ഇവരെ സ്വീകരിക്കാന്‍ കോണ്‍സുലേറ്റില്‍ നിന്നും കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ആനന്ദ കുമാര്‍, ബോബി മനാട്ട് എന്നിവരും എത്തിയിരുന്നു. മലയാളി വളണ്ടിയര്‍മാരും ഹാജിമാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തി. സൌദി സമയം രാത്രി എട്ടേ കാലിന് മലയാളി ഹാജിമാരുടെ രണ്ടാമത്തെ വിമാനവും കൊച്ചിയില്‍ നിന്നെത്തും. വിമാനത്താവളത്തിലിറങ്ങിയ ഹാജിമാരെ ബസ് മാര്‍ഗമാണ് മക്കയിലെത്തിക്കുന്നത്. മക്കയില്‍ ഇവര്‍ക്കുള്ള സൌകര്യങ്ങള്‍ വിപുലമാണ്, സഹായത്തിന് വളണ്ടിയര്‍മാരുമുണ്ട്. ഈ മാസം 14 മുതലാണ് ഇന്ത്യന്‍ ഹാജിമാര്‍ ഹജ്ജിനായി സൌദിയിലേക്ക് പുറപ്പെട്ടത്. മദീനയിലേക്കായിരുന്നു ആദ്യ വിമാനം. ഈ മാസം 29 മുതല്‍ ജിദ്ദ വിമാനത്താവളം വഴിയും ഹാജിമാരെത്തി. ഈ മാസം 16 വരെ മലയാളി ഹാജിമാരുടെ വരവ് തുടരും.

Tags:    

Similar News