യമന്‍ സര്‍ക്കാറും ഹൂതികളുമായുമുള്ള യു.എന്‍ മധ്യസ്ഥന്‍റെ ചര്‍ച്ച പൂര്‍ത്തിയായി
ഇന്ന് സര്‍ക്കാരുമായും ഗ്രിഫിത്ത് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ഇനി വിഷയത്തില്‍ ഇടപെടുന്ന സൌദി സഖ്യസേനയുടെ നിലപാട് നിര്‍ണായകമാണ്
യമന്‍ സമാധാന ചര്‍ച്ച നടക്കാനിരിക്കെ യമന്‍ സര്‍ക്കാറും ഹൂതികളുമായുമുള്ള യു.എന്‍ മധ്യസ്ഥന്‍റെ ചര്‍ച്ച പൂര്‍ത്തിയായി. ഹൂതികളുടെ പക്കലുള്ള ഹുദൈദ തുറമുഖത്തിന്‍റെ ചുമതല ഏറ്റെടുത്ത് സമാധാന ചര്‍ച്ച തുടങ്ങാനാണ് നീക്കം. യു.എന്‍ ദൂതന്‍ നാളെ റിയാദിലെത്തുമെന്നാണ് സൂചന.
യമനിലേക്കുള്ള പ്രത്യേക ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് നടത്തുന്ന നീക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന. ഹൂതികളുടെ പക്കലുള്ള ഹുദൈദ തുറമുഖത്തിന്‍റെ ഉത്തരവാദിത്വം യു.എന്‍ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയെ ഏല്‍പ്പിക്കാനാണ് നീക്കം. ഹൂതികളുമായി ഇതിന് ചര്‍ച്ച പൂര്‍ത്തിയാക്കി.
ഇന്ന് സര്‍ക്കാരുമായും ഗ്രിഫിത്ത് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ഇനി വിഷയത്തില്‍ ഇടപെടുന്ന സൌദി സഖ്യസേനയുടെ നിലപാട് നിര്‍ണായകമാണ്. അനൌദ്യോഗിക വിവരങ്ങള്‍ പ്രകാരം ഗ്രിഫിത്ത് നാളെ റിയാദിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.