യു എ ഇ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

റമദാൻ 29 മുതൽ ശവ്വാൽ 3 വരെ അവധി, വാരാന്ത്യഅവധി അടക്കം 5 ദിവസം മുടക്ക് ലഭിക്കും

Update: 2021-05-04 12:21 GMT

യു എ ഇയിൽ ചെറിയപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. സർക്കാർ മേഖലയിലും സ്വകാര്യ സ്ഥാപനങ്ങൾക്കും റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെയാണ് അവധി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് റമദാൻ 29 ന് നോമ്പ് അവസാനിച്ച് മെയ് 12 ന് പെരുന്നാൾ ആയാൽ മെയ് 11 ചൊവ്വാഴ്ച മുതൽ 14 വെള്ളിയാഴ്ച വരെ മുടക്ക് ലഭിക്കും. മെയ് 13 നാണ് പെരുന്നാൾ എങ്കിൽ മെയ് 11 ചൊവ്വാഴ്ച മുതൽ 15 ശനിയാഴ്ച വരെ അവധി ലഭിക്കും. വെള്ളി, ശനി ദിവസങ്ങൾ വാരാന്ത്യഅവധി ആയതിനാൽ ഫലത്തിൽ പലർക്കും അഞ്ച് ദിവസം വരെ അവധികിട്ടും.

സ്വകാര്യമേഖലക്ക് തൊഴിൽമന്ത്രാലയവും, സർക്കാർ മേഖലക്ക് സർക്കാർ മാനവവിഭവ ശേഷി ഫെഡറൽ അതോറിറ്റിയുമാണ് അവധി പ്രഖ്യാപിച്ചത്.

Tags:    

Editor - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

Similar News