യുഎഇയില്‍ മഴ പെയ്യിച്ചു ക്ലൗഡ് സീഡിങിലൂടെ
യുഎഇയുടെ പല ഭാഗങ്ങളിലും ചൂട് കാലാവസ്ഥ കണക്കിലെടുത്താണ് ക്ലൗഡ് സീഡിങിലൂടെ ഴ പെയ്യിച്ചത്
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തി. ക്ലൗഡ് സീഡിങ് എന്ന ഹാഷ് ടാഗോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മഴയുടെ വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്. അതേസമയം അബൂദബി ഉൾപ്പെടെയുള്ള ചില എമിറേറ്റുകളിൽ ഈ വർഷത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തി.
ഷാർജ വാദി അൽ ഹിലോ, ഫുജൈറ എന്നിവിടങ്ങളിൽ കനത്ത തോതിലായിരുന്നു മഴ. ചില പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങൾ പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്ന് സൂചിപ്പിക്കുന്നതാണ് യെല്ലോ അലർട്ട്.
യുഎഇയുടെ പല ഭാഗങ്ങളിലും ചൂട് കാലാവസ്ഥ കണക്കിലെടുത്താണ് ക്ലൗഡ് സീഡിങ് നടപ്പാക്കിയത്. മേഘങ്ങളുടെ ഘടനയിൽ മാറ്റം വരുത്തി കൃത്രിമ ജലം രൂപപ്പെടുത്തുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. മേഘങ്ങളിൽ രാസപദാർഥങ്ങൾ ഉപയോഗിച്ചാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്.
യുഎഇയിൽ ഈ വർഷം ജലലഭ്യത പൊതുവെ കുറവാണ്. വേനൽകാലത്തിലേക്ക് കടന്നതോടെ ഇനി സാധ്യതയും കുറവാണ്. ഈ സാഹചര്യം കൂടി മുൻനിർത്തിയാണ് കൃത്രിമ രീതികൾ അവലംബിക്കാനുള്ള തീരുമാനം. അതിനിടെ യുഎഇയുടെ ചില ഭാഗങ്ങളിൽ 49.1 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി.