ലോകകപ്പ് ഉദ്ഘാടന വേദിയില്‍ ഗാനിം നിറഞ്ഞുനിന്നതിന്റെ സന്തോഷത്തിൽ അസീം വെളിമണ്ണ
തന്നെപ്പോലുള്ളവരെ ചേര്‍ത്തുനിര്‍ത്താനുള്ള ഖത്തറിന്റെ മനസ് വലുതാണെന്ന് അസീം പറയുന്നു.
Update: 2022-11-21 18:44 GMT
ദോഹ: ഖത്തർ കകപ്പ് ഉദ്ഘാടന വേദിയില്‍ ഭിന്നശേഷിക്കാരനായ ഗാനിം അല്‍ മുഫ്ത നിറഞ്ഞുനിന്നതിന്റെ സന്തോഷത്തിലാണ് മലയാളിയായ അസീം വെളിമണ്ണ. തന്നെപ്പോലുള്ളവരെ ചേര്‍ത്തുനിര്‍ത്താനുള്ള ഖത്തറിന്റെ മനസ് വലുതാണെന്ന് അസീം പറയുന്നു.
ഇഷ്ടതാരം റൊണാള്‍ഡോയെയും മെസിയെയും ഗ്രൗണ്ടില്‍ കാണാമെന്ന സന്തോഷമുണ്ട്. ഒപ്പം ഗാനിം അല്‍ മുഫ്തയെ കൂടി കാണാന്‍ ആഗ്രഹമുണ്ടെന്ന് അസീം മീഡിയവണിനോട് പറഞ്ഞു.