'കല സമാധാനത്തിന്'; പ്രദർശനത്തിൽ ബഹ്‌റൈനും പങ്കെടുക്കും
'കല സമാധാനത്തിന്' എന്ന സന്ദേശവുമായി സരായോവിൽ നടക്കുന്ന പ്രദർശനത്തിന് താൽപര്യമുള്ളവരിൽനിന്ന് കഴിഞ്ഞ ദിവസം മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങി. നാഷണൽ കമ്മിറ്റി ഫോർ ആർട്‌സ് ചെയർമാൻ ശൈഖ് റാഷിദ് ബിൻ ഖലീഫ അൽ ഖലീഫയാണ് കഴിഞ്ഞ ദിവസം ഇതിന് തുടക്കം കുറിച്ചത്.
മുൻവർഷങ്ങളിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഇതിന് സഹായവും പിന്തുണയും നൽകിയത് അദ്ദേഹം നന്ദിപൂർവം സ്മരിച്ചു. ലോകം മുഴുവൻ സമാധാനം വ്യാപിപ്പിക്കുന്നതിന് വിവിധ പ്രവർത്തനങ്ങളിലൂടെ ഹമദ് രാജാവ് പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നുണ്ട്.
ബോസ്‌നിയയിൽ നിന്നും ബഹ്‌റൈനിൽ നിന്നും 100 വീതം കലാകാരൻമാർ ഒക്ടോബർ അഞ്ചിന് സരായോവിൽ നടക്കുന്ന പരിപാടിയിൽ പങ്കാളികളാവും. കലാവിഷ്‌കാരങ്ങൾ ആത്യന്തികമായി സമാധാനവും ശാന്തിയും നൽകുന്ന ഒന്നാക്കി മാറ്റാൻ സാധിക്കുമെന്ന സന്ദേശമാണ് പരിപാടിയിലൂടെ കൈമാറാനുദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.