പെരുന്നാളിനോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയുന്നതിന് ഫീൽഡ് പരിശോധയുമായി അധികൃതർ.

ബഹ്റൈൻ വാണിജ്യ വ്യവസായ മന്ത്രാലയമാണ് രാജ്യത്തെ വിപണികളില്‍ പരിശോധന ശക്തമാക്കിയത്

Update: 2025-03-27 17:04 GMT
Editor : razinabdulazeez | By : Web Desk
പെരുന്നാളിനോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയുന്നതിന് ഫീൽഡ് പരിശോധയുമായി അധികൃതർ.
AddThis Website Tools
Advertising

മനാമ: ചെറിയ പെരുന്നാളിന് മുന്നോടിയായി ബഹ്റൈൻ വിപണിയിൽ പരിശോധന ശക്തമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം. നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റത്തിൽ നിന്നും ചൂഷണത്തിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുകയും ചെയ്യുന്നത് ലക്ഷ്യമിട്ടാണ് നടപടി.

റമദാനിന് മുമ്പ് തന്നെ തുടങ്ങിയ പരിശോധന ക്യാമ്പയിനുകൾ റമദാൻ കാലയളവിലും ശേഷവും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. റമദാനും പെരുന്നാളും മുന്നിൽക്കണ്ട് നേരത്തേ തന്നെ സമഗ്ര പരിശോധനാ പദ്ധതി മന്ത്രലായം തയ്യാറാക്കുകയായിരുന്നു. വിപണിയിലെ പ്രവർത്തനങ്ങളെയും മറ്റും കൃത്യമായി നിരീക്ഷിക്കാൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി.

രാജ്യത്തെ ഏറ്റവും തിരക്കേറിയ വിപണികളായ പഴം, പച്ചക്കറി കടകൾ, മധുരപലഹാര ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ് കിച്ചണുകൾ, സലൂണുകൾ, ടെയ്‍ലറിങ് ഷോപ്പുകൾ, ഷോപ്പിംഗ് മാളുകൾ, തുടങ്ങിയ ഇടങ്ങളിൽ അധികൃതർ ഫീൽഡ് പരിശോധനകൾ നടത്തിവരികയാണ്. മന്ത്രാലയം നിഷ്കർഷിച്ച നിര്‍ദ്ദേശങ്ങള്‍ വിപണിയിൽ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തും.

അവശ്യവസ്തുക്കളുടെ ലഭ്യത പരിശോധിക്കുക, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക, കൃത്രിമവില ഈടാക്കുന്നത് തടയുക, ആഘോഷ സീസണിൽ ന്യായവും സുതാര്യവുമായ വ്യാപാര സമ്പ്രദായം വളർത്തിയെടുക്കുക എന്നിവയാണ് പരിശോധന ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News