സ്വീഡനിലെ മുസ്ലിം വിരുദ്ധ അക്രമങ്ങളില്‍ ബഹ്‌റൈന്‍ പ്രതിഷേധമറിയിച്ചു
Update: 2022-04-20 13:46 GMT
സ്വീഡനില്‍ മുസ്ലിം വിരുദ്ധ അക്രമങ്ങള്‍ക്കെതിരെ ബഹ്‌റൈന്‍ ശൂറ കൗണ്‍സില്‍ പ്രതിഷേധമറിയിച്ചു. ഖുര്‍ആന്‍ കത്തിക്കുകയും ആരാധനലായങ്ങള്‍ക്ക് നേരെ അക്രമമഴിച്ചു വിടുകയും ചെയ്ത പ്രവര്‍ത്തനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
വംശീയതയും വര്‍ഗീയതയും അക്രമവും പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീഡിഷ് സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് വിശ്വസിക്കുന്നതായി പ്രസ്താവനയില്‍ വ്യക്തമാക്കി. സഹിഷ്ണുതയും മത സൗഹാര്‍ദവുമാണ് നാഗരിക സമൂഹത്തിന്റെ ലക്ഷണം.
അത്തരം സംസ്‌കാരം ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ടു വരേണ്ടതുണ്ടെന്നും, അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതിന് സ്വീഡിഷ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നീക്കങ്ങള്‍ക്ക് ബഹ്‌റൈന്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.