സമാധാനം നിലനിർത്താൻ ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ യോജിച്ച പ്രവർത്തനമുണ്ടാകണമെന്ന് ബഹ്റൈൻ

Update: 2022-05-24 13:17 GMT

മേഖലയിൽ സമാധാനം നിലനിർത്താൻ ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ യോജിച്ച പ്രവർത്തനമുണ്ടാകണമെന്ന് ബഹ്റൈൻ മന്ത്രിസഭ യോഗം അഭിപ്രായപ്പെട്ടു.

ജി.സി.സി രാഷ്ട്ര നേതാക്കൾക്കിടയിലുള്ള പരസ്പര യോജിപ്പും ഐക്യവും കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് കാബിനറ്റ് പിന്തുണ പ്രഖ്യാപിച്ചു. ജി.സി.സി രൂപവത്കരണത്തിന്‍റെ 41ാമത് വാർഷികം ആഘോഷിക്കുന്ന വേളയിൽ ജി.സി.സിയിലെ മുഴുവൻ ഭരണാധികാരികൾക്കും മന്ത്രിസഭായോഗം ആശംസകൾ നേർന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News