ക്രിമിനൽ കേസുകളിൽ ഗണ്യമായ കുറവുമായി ബഹ്റൈൻ
ബഹ്റൈനിൽ ക്രമിനൽ കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി അറ്റോർണി ജനറൽ ഡോ. അലി അൽ ബുവൈനൈൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ മോഷണം മുതൽ തീവ്രവാദം വരെയുള്ള ക്രിമിനൽ കേസുകളിൽ 41 ശതമാനത്തിന്റെ കുറവുണ്ട്.
പബ്ലിക് പ്രോസിക്യൂഷനിലെ ക്രിമിനൽ കേസുകൾ 2020ൽ 65,969 ആയിരുന്നത് കഴിഞ്ഞ വർഷം 45,757 ആയി. ബഹ്റൈൻ കൂടുതൽ സുരക്ഷിതമായ ഇടമാണെന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ.ഡിപ്ലോമാറ്റിക് ഏരിയയിലെ പബ്ലിക് പ്രോസിക്യൂഷൻ ആസ്ഥാനത്ത് അഡ്വക്കേറ്റ് ജനറൽ ഒസാമ അൽ ഔഫി, അറ്റോർണി ജനറൽ അസി. വെയ്ൽ ബുല്ലെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വാർത്തസമ്മേളനം.