ബഹ്‌റൈനിലെ സി.എം.സി സ്​റ്റോറിലെ തീ പിടുത്തം; അപായം ഒഴിവായി

Update: 2022-01-30 14:48 GMT
Advertising

ബഹ്‌റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്​സിലെ വെയർഹൗസുകളിലൊന്നിൽ കഴിഞ്ഞ ദിവസം ചെറിയ തീ പിടുത്തമുണ്ടായതായി സിവിൽ ഡിഫൻസ്​ വിഭാഗം അറിയിച്ചു. ഒരു വാർഡിന്‍റെ അടുത്തുള്ള സ്​റ്റോറിലായിരുന്നു തീ പടർന്നത്​. എന്നാൽ ആർക്കും അപായമൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

ഉടൻ തന്നെ വാർഡിലെ രോഗികളെ മറ്റൊരു വാർഡിലേക്ക്​ മാറ്റുകയും സിവിൽ ഡിഫൻസ്​ വിഭാഗം ഇടപെട്ട്​ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്​തു. ഓടുന്ന കാറിന്​ തീ പിടിച്ചു (symbolic photo ) കിങ്​ ഫൈസൽ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന്​ തീ പിടിച്ചു. സിവിൽ ഡിഫൻസ്​ വിഭാഗം ഇടപെട്ട്​ അനുബന്ധ നടപടികൾ സ്വീകരിച്ചു. ആർക്കും ആളപായമോ പരിക്കോ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ഇന്ധന ടാങ്കിലുണ്ടായ ചോർച്ചയാണ്​ തീ പിടുത്തത്തിന്​ കാരണമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News