മനുഷ്യക്കടത്ത്​: അഞ്ച്​ പ്രതികൾക്ക്​ 10 വർഷം തടവ്​

Update: 2022-03-02 06:26 GMT
Advertising

ബഹ്റൈനിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിലെ അഞ്ച്​ പ്രതികൾക്ക്​ 10 വർഷം തടവിന്​ ​ഹൈ ക്രിമിനൽ കോടതി വിധി. 33 കാരനായ ബഹ്​റൈനിയാണ്​ ഒന്നാം പ്രതി.

രണ്ട്​ മുതൽ നാല്​ വരെ പ്രതികൾ തയ്​ലന്‍റ്​ വംശജരും അഞ്ചാം പ്രതി ബംഗ്ലാദേശിയുമാണ്​. യുവതികളെ ബഹ്​റൈനിലെത്തിക്കുകയും വിവിധ​ ഹോട്ടലുകളും ഫ്ലാറ്റുകളിലുമായി ഇവരെ താമസിപ്പിക്കുകയും അനാശാസ്യത്തിന്​ പ്രേരിപ്പിക്കുകയുമായിരുന്നു. ജോലിക്കെന്ന വ്യാജേനയാണ്​ യുവതികളെ ബഹ്​റൈനിലെത്തിച്ചത്​.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News