കഴിഞ്ഞ ദിവസം ബുദയ്യ കാർഷിക മേള സന്ദർശിച്ചത് 10,000ത്തിലധികമാളുകൾ

Update: 2023-01-08 14:27 GMT

ബഹ്‌റൈനിലെ ബുദയ്യയിൽ നടക്കുന്ന കാർഷിക മേളയിൽ കഴിഞ്ഞ ദിവസം 10,000ത്തിലധികം പേർ സന്ദർശിച്ചതായി സംഘാടകർ അറിയിച്ചു. ബുദയ്യ ഗാർഡനിൽ നടക്കുന്ന മേളയിൽ പ്രാഡക്റ്റീവ് ഫാമിലികളുടെ ഉൽപന്നങ്ങളും വിപണനത്തിനുണ്ട്.

മേള തുടങ്ങി അഞ്ചാഴ്ച പിന്നിട്ടപ്പോൾ കൂടുതൽ പേരാണ് സന്ദർശകരായി എത്തുന്നത്. കാർഷിക വിപണന മേളയുടെ 10 വർഷം പിന്നിട്ട സാഹചര്യത്തിൽ ഓരോ വർഷവും കൂടുതൽ കർഷകരും സന്ദർശകരും എത്തുന്നത് പ്രതീക്ഷയുണർത്തുന്നതാണ്.

തദ്ദേശീയ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കാർഷിക ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും വിപണന മേള സഹായകരമാണെന്ന് സംഘാടകർ വ്യക്തമാക്കി.

Advertising
Advertising


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News