ബഹ്‌റൈൻ സന്ദർശനത്തിൽ അൽ അസ്ഹർ ഗ്രാൻഡ് ഇമാമുമായി കൂടിക്കാഴ്ച നടത്തി മാർപ്പാപ്പ

സഹവർത്തിത്വത്തിൻറെയും മാനവ സാഹോദര്യത്തിൻറെയും സന്ദേശം വിളിച്ചോതുന്നതായിരുന്നു രണ്ടാം ദിനത്തിലെ പരിപാടികൾ

Update: 2022-11-04 19:33 GMT
Advertising

ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനം തുടരുന്നു. ബഹ്റൈൻ ഡയലോഗ് ഫോറത്തിന്റെ സമാപന ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കൊപ്പം ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാമും സംബന്ധിച്ചു.

സഹവർത്തിത്വത്തിൻറെയും മാനവ സാഹോദര്യത്തിൻറെയും സന്ദേശം വിളിച്ചോതുന്നതായിരുന്നു രണ്ടാം ദിനത്തിലെ പരിപാടികൾ. 'കിഴക്കും പടിഞ്ഞാറും മാനവിക സഹവർത്തിത്വത്തിന്' എന്ന പ്രമേയത്തിൽ നടന്ന ബഹ്റൈൻ ഡയലോഗ് ഫോറത്തിന്റെ സമാപന ചടങ്ങ്, അൽ അസ്ഹർ ഗ്രാൻഡ് ഇമാമുമായി കൂടിക്കാഴ്ച, അവാലിയിലെ ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ സഭൈക്യ സമ്മേളനം എന്നിവയായിരുന്നു ബഹ്റൈൻ സന്ദർശനത്തിൻറെ രണ്ടാം ദിവസം മാർപാപ്പ പങ്കെടുത്ത പരിപാടികൾ. സഖീർ പാലസിലെ മെമ്മോറിയൽ ചത്വരത്തിൽ നടന്ന ബഹ്റൈൻ ഡയലോഗ് ഫോറത്തിെന്റ സമാപന ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കൊപ്പം ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും പങ്കെടുത്തു.

മാർപാപ്പയെ വരവേറ്റ് റോയൽ ബഹ്റൈനി എയർഫോഴ്സിെന്റ രണ്ട് ഹെലികോപ്റ്ററുകൾ ബഹ്റൈെന്റയും വത്തിക്കാെന്റയും ദേശീയപതാകകളേന്തി ആകാശത്ത് വട്ടമിട്ടുപറന്നു. ഹമദ് രാജാവും മാർപാപ്പയും ഗ്രാൻഡ് ഇമാമും ചേർന്ന് ചത്വരത്തിലെ ഈന്തപ്പനയുടെ ചുവട്ടിൽ വെള്ളമൊഴിച്ചു വിശ്വ സാഹോദര്യത്തിൻറെ സന്ദേശം പകർന്നു. വ്യത്യസ്ത മത വിശ്വാസങ്ങളും ആശയധാരകളും പുലർത്തുന്നവർക്കിടയിലുള്ള സഹവർത്തിത്വവും യോജിപ്പും വളർത്തി അനൈക്യത്തിനും കാലുഷ്യത്തിനും പകരം സൗഹാർദവും സമാധാനവും സ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണു ഇത്തരമൊരു സമ്മേളനത്തിന് ആതിഥ്യമരുളാൻ രാജ്യത്തിന് പ്രേരണയായതെന്ന് ബഹ് റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പറഞ്ഞു.

Full View

പ്രാർഥനയുംഈശ്വര ചൈതന്യത്തിലേക്കുള്ള മാനസിക വിശാലതയുമാണു സങ്കുചിതത്വത്തിൽ നിന്ന് മോചനം നേടാനുള്ള വഴിയെന്ന് മാർപാപ്പ പറഞ്ഞു. ചടങ്ങിൽ സംസാരിച്ച അൽ അസ്ഹർ ഗ്രാൻഡ് ഇമാമും പാശ്ചാത്യ പൗരസ്ത്യ ധാരകൾക്കിടയിലുണ്ടാകേണ്ട രഞ്ജിപ്പിനെക്കുറിച്ച് എടുത്തുപറഞ്ഞു. ഇന്ന് രാവിലെ 8.30ന് ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന കുർബാനയിൽ പങ്കെടുത്ത് മാർപാപ്പ ചടങ്ങിൽ ദിവ്യബലി അർപ്പിക്കും. വൈകീട്ട് അഞ്ചിന് സേക്രഡ് ഹാർട്ട് സ്കൂളിൽ യുവജനങ്ങളുമായുമുള്ള അദ്ദേഹത്തിൻറെ കൂടിക്കാഴ്ചയും നടക്കും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News