വായ്പ തിരിച്ചടവ് ആറ് മാസത്തേക്ക് കൂടി നീട്ടി നല്‍കി
Update: 2021-12-24 16:19 GMT
വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വായ്പ തിരിച്ചക്കാനുള്ള അവധി വീണ്ടും നീട്ടിനല്‍കി. ആറ് മാസത്തേക്കാണ് അവധി നീട്ടി നല്‍കിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നിര്‍ദേശ പ്രകാരമാണ് തീരുമാനമെന്ന് ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ രാജ്യത്തെ മുഴുവന്‍ ബാങ്കുകള്‍ക്കും അയച്ചിട്ടുണ്ട്. വായ്പ എടുത്തിട്ടുള്ളവരില്‍ ആവശ്യമുള്ളവര്‍ക്ക് ജൂണ്‍ 30 വരെ അവധി നീട്ടി നല്‍കാനാണ് നിര്‍ദേശം. വായ്പ തിരിച്ചടവ് വൈകുന്നതിന്റെ പേരില്‍ പിഴയോ മറ്റു ഫീസുകളോ വര്‍ധിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.