അജ്‍മാനിൽ ഫ്ളാറ്റ് സമുച്ചയത്തില്‍ തീപിടിത്തം; മലയാളികളടക്കം നിരവധി പേരെ ഒഴിപ്പിച്ചു

ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Update: 2023-06-27 00:52 GMT
Editor : Lissy P | By : Web Desk
Advertising

യു.എ.ഇ: അജ്‍മാനിൽ 30 നില താമസ കെട്ടിടത്തിൽ തീപിടിത്തം. മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. ആളപായമുള്ളതായി റിപ്പോർട്ടില്ല. രാത്രി പന്ത്രണ്ടോടെ അജ്മാൻ വൺ ടവേഴ്സ് എന്ന താമസ സമുച്ചയത്തിലെ രണ്ടാം നമ്പർ ടവറിലാണ് തീപിടിത്തുണ്ടായത്. ഒരു മണിക്കൂറിനകം കെട്ടിടത്തിൽ താമസിക്കുന്നവരെ പൂർണമായും ഒഴുപ്പിച്ചു.

സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്ക് പടരും മുമ്പ് തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസിന് സാധിച്ചിട്ടുണ്ട്. തീപിടിത്തതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News