ആഗോള കാലാവസ്ഥാ ഉച്ചകോടി​; യു.എ.ഇക്ക്​ പിന്തുണയുമായി ഇന്ത്യ

ഇന്ത്യക്കു വേണ്ടി കോപ്​ 28 ഉച്ചകോടിയെ പിന്തുണച്ച്​ ഇന്ത്യൻ അംബാസിഡർ സഞ്ജയ്​ സുധീർ ആണ്​ രംഗത്തുവന്നത്​

Update: 2023-05-30 17:57 GMT
Advertising

ദുബൈ: നവംബറിൽ യു.എ.ഇയിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിക്ക്​ പിന്തുണയുമായി ഇന്ത്യ. ലോകരാജ്യങ്ങളുടെയും ജനതയുടെയും ഭാവിയുമായി ബന്ധപ്പെട്ട്​ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാൻ ഉച്ചകോടിക്ക്​ കഴിയുമെന്നാണ്​ ഇന്ത്യൻ പ്രതീക്ഷ. പാര​മ്പര്യേതര ഊർജം ഉൾപ്പെടെ വിവിധ തുറകളിലും യു.എ.ഇയുമായി ഇന്ത്യ സഹകരിച്ചു പ്രവർത്തിക്കും.

ഇന്ത്യക്കു വേണ്ടി കോപ്​ 28 ഉച്ചകോടിയെ പിന്തുണച്ച്​ ഇന്ത്യൻ അംബാസിഡർ സഞ്ജയ്​ സുധീർ ആണ്​ രംഗത്തുവന്നത്​. കാലാവസ്​ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ആഗോള സമൂഹം ഒരുമിച്ചുനിൽക്കണമെന്ന്​ അദ്ദേഹം ലോകരാജ്യങ്ങളോട്​ ആവശ്യപ്പെട്ടു.

കാലാവസ്​ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ എല്ലാവരേയും ഉൾകൊള്ളാനുള്ള കോപ് 28 പ്രസിഡന്‍റ്​ ഡോ. സുൽത്താൻ അൽ ജാബറിന്‍റെ സമീപനം ഉച്ചകോടിയിലും തുടർന്നും നിർണായകമായിരിക്കുമെന്നും അംബാസഡർ പറഞ്ഞു. പാരിസ്​ ഉടമ്പടി ലക്ഷ്യമിട്ട, ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസിന്​ മുകളിൽ പോകാതെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തിൽ നിന്ന്​ ലോക രാജ്യങ്ങൾ വ്യതിചലിച്ചുവെന്നത്​ വ്യക്​തമാണെന്നും ഇന്ത്യൻ പ്രതിനിധി പറഞ്ഞു. അബൂദബി ദേശീയ ഓയിൽ കമ്പനിയുടെ തലവനായ ഡോ. അൽ ജാബിർ കാലാവസ്ഥ ഉച്ചകോടിയിൽ സുപ്രധാന പദവി വഹിക്കുന്നതുമായി ബന്ധപ്പെട്ട്​ ചില കോണുകളിൽ നിന്ന്​ ഉയരുന്ന ആശങ്കയും അംബാസഡർ തള്ളി.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News