മദീന വഴി ഇന്ത്യൻ ഹാജിമാർ വരുന്നത് അവസാനിച്ചു; ഇന്ത്യയിൽ നിന്നും എത്തിയത് ഒരു ലക്ഷത്തോളം തീർത്ഥാടകർ

ലക്ഷദ്വീപിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരും ഇന്നലെ മക്കയിൽ എത്തി

Update: 2023-06-14 17:42 GMT
Advertising

മക്ക: ഇന്ത്യയിൽ നിന്ന് മദീന വഴിയുള്ള തീർത്ഥാടകരുടെ വരവ് അവസാനിച്ചു. ഇവരെല്ലാം എട്ട് ദിവസത്തിന് ശേഷമാണ് മക്കയിലേക്ക് പോകുന്നത്. ഹജ്ജിനായി ഇന്ത്യയിൽ നിന്നുള്ള ബാക്കി ഹാജിമാർ ജിദ്ദ വഴിയാണ് മക്കയിലെത്തുക. ലക്ഷദ്വീപിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരും ഇന്നലെ മക്കയിൽ എത്തി.

ഇന്ത്യയിൽ നിന്നെത്തിയ 3416 തീർത്ഥാടകരാണ് മദീനയിൽ സന്ദർശനത്തിലുള്ളത്. ഇവരെല്ലാം എട്ട് ദിനം മദീനയിൽ പൂർത്തിയാകുമ്പോൾ മക്കയിലക്ക് എത്തും. മക്കയിൽ ഇതിനകം 93,360 ഇന്ത്യൻ ഹാജിമാർ എത്തിയിട്ടുണ്ട്. ഇന്നലെ ലക്ഷദ്വീപിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ മക്കയിൽ എത്തി ഉംറ നിർവഹിച്ചു. 164 തീർത്ഥാടകരാണ് കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഇത്തവണ ലക്ഷദ്വീപിൽ നിന്നുംഹജ്ജിനെത്തിയത്, ലക്ഷദ്വീപിലെ ജനവാസമുള്ള 10 ചെറു ദ്വീപകൾ നിന്നുള്ള ഹാജിമാര്‍ കൊച്ചി വഴിയാണ് കേരളത്തിൽ നിന്നും ഹജ്ജിന് എത്തിയിട്ടുള്ളത്. മക്കയിൽ എത്തിയ ഹാജിമാർ ഉംറ നിർവഹിച്ചു. മക്കയിലെ ഇന്ത്യൻ ഹജ്ജ് മിഷന് കീഴിലെ ബിൽഡിങ് 62,130 എന്നിവയിലാണ് ഇവർക്ക് താമസം. ഹജ്ജിന് ശേഷം മദീനാ സന്ദർശനം പൂർത്തിയാക്കി ജൂലൈ 24നു മദീന വഴിയാവും ഇവരുടെ മടക്കം.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News