കുവൈത്തിൽ 10 ദശലക്ഷം ലിറിക്ക ഗുളികകള്‍ പിടികൂടി
കുവൈത്തിൽ ശുവൈഖ് തുറമുഖത്തുനിന്ന് 10 ദശലക്ഷം ലിറിക്ക ഗുളികകള്‍ പിടികൂടി. ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയത്. ചൈനയില്‍ നിന്ന് വന്ന ഫര്‍ണിച്ചറുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലിറിക്ക ഗുളികകള്‍ കണ്ടെത്തിയത്.
രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇറക്കുമതി ചെയ്ത രണ്ടുപേരെ പോലിസ് അറസ്റ്റുചെയ്തു.വാണിജ്യമന്ത്രി മാസൻ സാദ് അൽ നഹെദ് അടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. രാജ്യത്ത് ലഹരിവസ്തുക്കൾ എത്തിക്കുന്നത് തടയാൻ കർശന പരിശോധനയാണ് നടന്നുവരുന്നത്.
ലഹരി കടത്തുന്നത് പിടികൂടുന്നതിനായി വിമാനത്താവളത്തിലും തുറമുഖങ്ങളിലും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. നേരത്തെ ലഹരിക്കെതിരെ രാജ്യവ്യാപകമായി കാമ്പയിൻ നടത്താൻ സർക്കാർ തീരുമാനം എടുത്തിരുന്നു.പരിശോധനകള്‍ക്ക് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നേരിട്ടാണ് നേതൃത്വം നല്‍കുന്നത്.അതിനിടെ ലഹരിവസ്തുക്കളുമായി രണ്ടുപേരെ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. വസ്ത്രത്തിനൊപ്പം ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകളും അരക്കിലോ തൂക്കംവരുന്ന ക്രാറ്റോമും പിടികൂടിയത്.