2026 ലോകകപ്പ് യോഗ്യത: കുവൈത്ത് - ഇറാഖ് പോരാട്ടം ഇന്ന്
മത്സരം ജാബിർ അൽഅഹമ്മദ് സ്റ്റേഡിയത്തിൽ രാത്രി ഒമ്പതിന്
Update: 2024-09-10 08:37 GMT
കുവൈത്ത് സിറ്റി: 2026 ലോകകപ്പ് ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ടിൽ ഇന്ന് കുവൈത്ത് ഇറാഖ് പോരാട്ടം. കുവൈത്തിലെ ജാബിർ അൽഅഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി ഒമ്പത് മണിക്കാണ് മത്സരം. ജോർദാനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ കുവൈത്ത് 1-1 സമനില നേടിയിരുന്നു. അതേസമയം ഒമാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഇറാഖെത്തുന്നത്.
ഗ്രൂപ്പ് ബിയിൽ ഒന്നാമതുള്ള ഇറാഖിന് മൂന്ന് പോയിൻറും കുവൈത്തിന് ഒരു പോയിൻറുമാണുള്ളത്. ഗ്രൂപ്പിലെ ഇതര ടീമുകളായ ജോർദാൻ, ദക്ഷിണ കൊറിയ, ഫലസ്തീൻ എന്നീ ടീമുകൾക്കും ഒരു പോയിൻറുണ്ട്. എന്നാൽ ഒമാൻ പോയന്റൊന്നുമില്ല.