28 മില്ല്യൺ കുവൈത്ത് ദിനാറിൻ്റെ റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസ്; കുവൈത്ത് വനിത കുറ്റവിമുക്തയായി

അപ്പീൽ കോടതിയാണ് കുവൈത്ത് ബിസിനസുകാരിയെ കുറ്റവിമുക്തയാക്കിയത്

Update: 2024-12-08 00:30 GMT
Advertising

ലണ്ടനിൽ റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കുറ്റാരോപണങ്ങളിൽ നിന്ന് ഒരു കുവൈത്ത് ബിസിനസുകാരിയെ അപ്പീൽ കോടതി വെറുതെ വിട്ടു. ഏകദേശം 28 മില്ല്യൺ കുവൈത്ത് ദിനാറിന്റെ തട്ടിപ്പ് നടത്തിയെന്നതാണ് ഇവർക്കെതിരെ ചുമത്തപ്പെട്ട കുറ്റം. 28 മില്ല്യൺ കുവൈത്ത് ദിനാർ വെളുപ്പിച്ച കുറ്റത്തിന് നേരത്തെ ഇവർക്കെതിരെ ക്രിമിനൽ കോടതി ഏഴു വർഷം ശിക്ഷ വിധിച്ചിരുന്നു. കൂടാതെ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റിക്കടുത്ത് വിദ്യാർഥികൾക്ക് അപ്പാർട്‌മെന്റുകൾ നൽകാമെന്ന് പറഞ്ഞ് പൗരന്മാരെ കബളിപ്പിച്ചതിന് ഇവർക്ക് 11,52,000 കുവൈത്ത് ദിനാർ പിഴയും കോടതി വിധിച്ചിരുന്നു. സംഭവത്തിൽ 28 ഇരകൾക്ക് 5,001 കുവൈത്ത് ദിനാർ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിരുന്നു.

രാജ്യം ഇവർക്കെതിരെ നിവധി പരാതികൾ ഉന്നയിച്ചതിനെ തുടർന്ന് 2023 ഒക്ടോബറിൽ ഇന്റർപോൾ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ വാണിജ്യ റിയൽ എസ്‌റ്റേറ്റ് പ്രോജക്റ്റുകളിൽ നിക്ഷേപിക്കാൻ സഹായിക്കുന്ന ഒരു ബിസിനസുകാരിയാണെന്ന് അവകാശപ്പെട്ട് ഇരകളെ കബളിപ്പിച്ച് അവരുടെ പണം തട്ടിയെടുത്ത് രാജ്യം വിടുകയാണ് ഇവർ ചെയ്തത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News