കുവൈത്തിൽ തൊഴിൽമാറ്റം തേടിയത് 30,000 വീട്ടുജോലിക്കാർ

സെപ്റ്റംബർ 12ന് 40,000 എത്തുമെന്ന് കണക്കുകൂട്ടൽ

Update: 2024-08-27 09:31 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ ട്രാൻസ്ഫർ തീരുമാനം പ്രയോജനപ്പെടുത്തിയത് 30,000ത്തിലധികം വീട്ടുജോലിക്കാർ. സെപ്റ്റംബർ 12ന് 40,000 എത്തുമെന്നാണ് കണക്കുകൂട്ടൽ. വീട്ടുജോലിക്കാർക്ക് പ്രത്യേക വ്യവസ്ഥകൾ പാലിച്ച് സ്വകാര്യ മേഖലയിലേക്ക് മാറാൻ ഭരണകൂടം അനുവാദം നൽകിയിരുന്നു. ജൂലൈ 14 മുതൽ സെപ്തംബർ 12 വരെയാണ് ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തെ സേവനത്തിന് ശേഷം തൊഴിലുടമയുടെ സമ്മതത്തോടെ ഫീസ് തൊഴിൽ മാറാനാകുക. അതേസമയം, ഇത്രയേറെ തൊഴിലാളികൾ തൊഴിൽ മാറുന്നത് ഗാർഹിക മേഖലയിൽ നിലവിലുള്ള ക്ഷാമം രൂക്ഷമാക്കുമെന്നാണ് റിപ്പോർട്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News