ഹജ്ജ് തീർഥാടകരെ തിരികെ കൊണ്ടുവരാൻ കുവൈത്തിൽ 38 വിമാനങ്ങൾ സർവീസ് നടത്തും
കുവൈത്ത് എയർവേഴ്‌സ് ,ജസീറ എയർവേയ്സ്, സൗദി എയർലൈൻസ്, ഫ്‌ളൈനാസ് എന്നീ വിമാനങ്ങളാണ് സർവീസുകൾ നടത്തുക.
Update: 2024-06-18 14:45 GMT
കുവൈത്ത് സിറ്റി: ഹജ്ജ് തീർഥാടകരെ തിരികെ കൊണ്ടുവരുന്നതിനായി 38 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കുവൈത്ത് എയർവേഴ്‌സ് ,ജസീറ എയർവേയ്സ്, സൗദി എയർലൈൻസ്, ഫ്‌ളൈനാസ് എന്നീ വിമാനങ്ങളാണ് സർവീസുകൾ നടത്തുക.
ജൂൺ 19 ബുധനാഴ്ച മുതൽ 21 വെള്ളിയാഴ്ച വരെയാണ് സർവീസുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്ന് ഡി.ജി.സി.എ ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ-റാജി പറഞ്ഞു.കുവൈത്തിൽ നിന്നും 8,000 തീർഥാടകാരാണ് ഹജ്ജിന് പുറപ്പെട്ടത്. കുവൈത്ത് എയർവേയ്സ് 13 സർവീസുകളും, ജസീറ എയർവേയ്സ് 6 സർവീസുകളും, സൗദി എയർലൈൻസ് 12 സർവീസുകളും, ഫ്‌ലൈനാസ് ഏഴ് സർവീസുകളുമാണ് നടത്തുക. വിമാനത്താവളത്തിൽ ഹജ്ജാജിമാരെ സ്വീകരിക്കുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അൽ-റാജി അറിയിച്ചു.