യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാന്റെ നിര്യാണത്തിൽ കുവൈത്തില്‍ 40 ദിവസത്തെ ദുഃഖാചരണം

വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Update: 2022-05-13 16:31 GMT
Editor : Nidhin | By : Web Desk
Advertising

യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാന്റെ നിര്യാണത്തിൽ കുവൈത്തില്‍ 40 ദിവസത്തെ ദുഃഖാചരണം. ഈ കാലയളവിൽ സർക്കാർ ഓഫിസുകളിലെയും മറ്റും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അമീർ ശൈഖ് നവാഫ് അൽ അഹ്‌മദ് അൽ ജാബിർ അസ്സബാഹ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. തന്റെ ജനതയുടെ സേവനത്തിനും അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ ഉന്നതിക്കും വേണ്ടി ജീവിതം സമർപ്പിച്ച നേതാവായിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ എന്ന് അമീരി ദിവാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു .

യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ മരണത്തിൽ നാളെ ഇന്ത്യയിലും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.  ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയ പതാക താഴ്ത്തിക്കെട്ടും.

ഇന്ന് ഉച്ചക്ക് ശേഷമാണ് ശൈഖ് ഖലീഫ അന്തരിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഇന്ത്യ-യുഎഇ ബന്ധം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫയെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പ്രസിഡന്റിന്റെ നിര്യാണത്തിൽ യുഎഇ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ മൂന്ന് ദിവസം സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു. ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ കുവൈത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ബഹ്റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളും ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ശൈഖ് ഖലീഫയുടെ ഖബറടക്കം ഇന്ന് രാത്രി തന്നെ നടക്കും. യുഎഇയിലെ എല്ലാ പള്ളികളും മയ്യിത്ത് നമസ്‌കാരം നടക്കും.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News