45-ാമത് ജിസിസി ഉച്ചകോടി; ഒരുക്കങ്ങൾ പൂർത്തിയാക്കി കുവൈത്ത്

ഡിസംബർ ഒന്ന് ഞായറാഴ്ചയാണ് ജിസിസി ഉച്ചകോടി

Update: 2024-11-29 15:30 GMT
Editor : ubaid | By : Web Desk
Advertising

കുവൈത്ത്: ഡിസംബർ ഒന്നിന് കുവൈത്തിൽ നടക്കുന്ന 45-ാമത് ഗൾഫ് സഹകരണ കൗൺസിൽ(ജിസിസി) ഉച്ചകോടിയുടെ ഒരുക്കം പൂർണ്ണമായി. അംഗരാജ്യങ്ങൾ തമ്മിലുള്ള വൈദ്യുത-റെയിൽവെ കണക്ടിവിറ്റി, നയതന്ത്ര ബന്ധം, സൈബർ സുരക്ഷ എന്നിവയുൾപ്പെടുന്ന വിഷയങ്ങളാണ് ഉച്ചകോടിയുടെ അജണ്ടയെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്‌യാ പറഞ്ഞു.

മേഖല നേരിടുന്ന പ്രധാന രാഷ്ട്രീയ-സാമ്പത്തിക പ്രശ്‌നങ്ങൾ ഉച്ചകോടി അഭിമുഖീകരിക്കുന്നുണ്ട്. ജിസിസിയുടെ 43 വർഷ ഐക്യത്തിന്റെയും നേട്ടങ്ങളുടെയും പൈതൃകത്തെ എടുത്തു കാണിച്ച് ഉച്ചകോടിയുടെ പ്രാധാന്യം കുവൈത്ത് മാധ്യമങ്ങൾ പങ്കുവെച്ചു.

മിഡിൽ ഈസ്റ്റിലെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യം പരിഗണിച്ച് പ്രമുഖ എഴുത്തുകാരൻ മിസ്ഫർ അൽ-നൈസ് ഐക്യത്തിന് ആഹ്വാനം ചെയ്തു. ഉച്ചകോടിയുടെ ഭാഗമായി നടന്ന യോഗത്തിൽ ഖത്തറിൽ നടന്ന 44-ാമത് ഉച്ചകോടിയുടെ പുരോഗതി ജിസിസി മന്ത്രിമാരും ഉദ്യോഗസ്ഥരും അവലോകനം ചെയ്തു.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News