75-ാം സ്വാതന്ത്ര്യദിനാഘോഷം; പന്ത്രണ്ട് മണിക്കൂർ കലാപരിപാടികളുമായി കുവൈത്തിലെ ഇന്ത്യൻ എംബസി

എംബസ്സി ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ രാത്രി 8 മണിവരെ വിവിധ കലാരൂപങ്ങൾ അരങ്ങേറും.

Update: 2022-09-22 16:25 GMT
Editor : banuisahak | By : Web Desk
Advertising

കുവൈത്ത് സിറ്റി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസ്സി തുടർച്ചയായ പന്ത്രണ്ടര മണിക്കൂര്‍ കലാപരിപാടി സംഘടിപ്പിക്കുന്നു.  എംബസ്സി ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ രാത്രി 8 മണിവരെ വിവിധ കലാരൂപങ്ങൾ അരങ്ങേറും.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി 'നമസ്തേ കുവൈത്ത്' എന്ന പേരിൽ ഒരുക്കുന്ന പരിപാടിയിൽ 750 ലധികം കലാകാരന്മാർ 750 മിനിറ്റ് ഇടവേളയില്ലാതെ വിവിധ കലാ പരിപാടികൾ അവതരിപ്പിക്കും. '75 കലാരൂപങ്ങൾ- 750 മിനിറ്റ്- 750-ലധികം കലാകാരന്മാർ' എന്ന പ്രമേയത്തിലാണ് പരിപാടി .കഴിഞ്ഞ ഒരു വർഷക്കാലം ആസാദി കാ അമൃത് മഹോത്സവ് കാമ്പയിന്റെ ഭാഗമായി കുവൈത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് എംബസ്സി ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 8 മുതൽ പന്ത്രണ്ടര മണിക്കൂർ കലാവിസമയം ഒരുക്കുന്നത്.

സംഗീത പരിപാടികൾ, ഒഡീസി നൃത്തം, കര്‍ണാടിക് മ്യൂസിക്, കഥകളി, മോഹനിയാട്ടം തുടങ്ങിയ നിരവധി കലാ പരിപാടികള്‍ അരങ്ങേറും. എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ വഴി തല്‍സമയ സംപ്രേഷണം ഉണ്ടായിരിക്കും. പരിപാടി വീക്ഷിക്കുവാന്‍ വരുന്നവര്‍ സിവില്‍ ഐഡി കയ്യില്‍ കരുതണമെന്നും സീറ്റുകള്‍ കുറവായതിനാല്‍ ആദ്യം വരുന്നവര്‍ക്കായിരിക്കും പ്രവേശനമെന്നും എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.


Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News