അൽ മുല്ല എക്സ്ചേഞ്ച് സൗജന്യ ലൈഫ് ഇൻഷുറൻസ് തുക കുടുംബങ്ങൾക്ക് കൈമാറി

Update: 2023-02-23 08:08 GMT
Advertising

കുവൈത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ അൽ മുല്ല എക്സ്ചേഞ്ച് മരണപ്പെട്ട ഉപഭോക്താക്കൾക്കുള്ള സൗജന്യ ലൈഫ് ഇൻഷുറൻസ് തുക കുടുംബത്തിന് കൈമാറി. അൽ മുല്ല എക്സ്ചേഞ്ച് മുർഗാബ് ശാഖയിൽ വെച്ചു നടന്ന ചടങ്ങിൽ മാർക്കറ്റിങ് മാനേജർ ഹുസേഫ സദൻപൂർവാല സഹായധനം കൈമാറി.

കഴിഞ്ഞ വർഷങ്ങളിലായി 600 ലധികം കുടുംബങ്ങൾക്ക് ഏഴ് ലക്ഷത്തിലേറെ കുവൈത്ത് ദിനാറാണ് സൗജന്യ ഇൻഷുറൻസായി വിതരണം ചെയ്തത്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് കുവൈത്തിൽ ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയതെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

അൽ മുല്ല എക്സ്ചേഞ്ചിൽനിന്ന് പണമയക്കുന്ന ഏതൊരു ഉപഭോക്താവിനും 30 ദിവസത്തേക്ക് ആയിരം കുവൈത്ത് ദിനറാണ് ലൈഫ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. ഒരു മാസത്തെ കാലാവധിക്ക് ശേഷം തുടർന്നും പണമിടപാടുകൾ നടത്തുമ്പോൾ ഇൻഷുറൻസ് കവറേജ് സ്വമേദയാ പുതുക്കപെടുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News